കേരളം

kerala

തുരുമ്പു പിടിച്ച ജീപ്പില്‍ വളരെ അവശനായി പൃഥ്വിരാജ്; ഡബിള്‍ മോഹനനെ പരിചയപ്പെടുത്തി താരം

Vilayath Buddha Prithviraj character picture: വിലായത്ത് ബുദ്ധയിലെ തന്‍റെ കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. നേരത്തെ ക്യാരക്‌ടര്‍ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു.

By

Published : Oct 23, 2022, 2:21 PM IST

Published : Oct 23, 2022, 2:21 PM IST

ഡബിള്‍ മോഹനനെ പരിചയപ്പെടുത്തി താരം  പൃഥ്വിരാജ്  Vilayath Buddha character picture  Vilayath Buddha  Prithviraj shares Vilayath Buddha  Prithviraj  Vilayath Buddha Prithviraj character picture  Vilayath Buddha character poster  പൃഥ്വിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  Prithviraj shares Double Mohanan picture  Vilayath Buddha theme  Vilayath Buddha cast and crew
തുരുമ്പു പിടിച്ച ജീപ്പില്‍ വളരെ അവശനായി പൃഥ്വിരാജ്; ഡബിള്‍ മോഹനനെ പരിചയപ്പെടുത്തി താരം

Vilayath Buddha character poster: പൃഥ്വിരാജിന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'വിലായത്ത് ബുദ്ധ'. അടുത്തിടെയാണ് 'വിലായത്ത് ബുദ്ധ'യിലെ പൃഥ്വിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

Prithviraj shares Double Mohanan picture: ഇപ്പോഴിതാ സിനിമയുടെ പുതിയ വിശേഷം പങ്കുവച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. 'വിലായത്ത് ബുദ്ധ'യിലെ തന്‍റെ കഥാപാത്രത്തിന്‍റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തുരുമ്പ് പിടിച്ച ഒരു ജീപ്പില്‍ വളരെ അവശനായി ഇരിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാനാവുക. ഫേസ്‌ബുക്കിലൂടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

Vilayath Buddha theme: പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെ ചൊല്ലി നടത്തുന്ന തര്‍ക്കത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. ഡബിള്‍ മോഹനന്‍ എന്ന കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. കോട്ടയം രമേശ്‌ ആണ് ഗുരുവിന്‍റെ വേഷം ചെയ്യുക. ഭാസ്‌ക്കരന്‍ മാഷ് എന്നാണ് കോട്ടയം രമേശന്‍റെ കഥാപാത്രത്തിന്‍റെ പേര്.

Vilayath Buddha cast and crew: പ്രിയംവദാ കൃഷ്‌ണനാണ് സിനിമയില്‍ നായികയായെത്തുക. അനു മോഹന്‍, ഷമ്മി തിലകന്‍, രാജശ്രീ നായര്‍, ടി.ജെ അരുണാചലം തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ജി.ആര്‍ ഇന്ദുഗോപനും രാജേഷ്‌ പിന്നാടനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ജി.ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‌തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Also Read: ഗോള്‍ഡ്‌ ഫൂട്ടേജ് നഷ്‌ടപ്പെട്ടോ? നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മറുപടി

ABOUT THE AUTHOR

...view details