കേരളം

kerala

ETV Bharat / entertainment

ഷാജി കൈലാസ് - ഭാവന ചിത്രം 'ഹണ്ടി'ന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത് - ഷാജി കൈലാസ്

മെഡിക്കല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഹണ്ടി'ന്‍റെ ഫസ്റ്റ്‌ ലുക്ക് പുറത്ത്

Prithviraj shares Bhavana movie Hunt first look  Bhavana movie Hunt  Hunt first look poster  Hunt first look  Hunt  Hunt poster  Prithviraj  Bhavana  വ്യത്യസ്‌തമായി ഭാവനയുടെ ഹണ്ട് ലുക്ക്  വ്യത്യസ്‌തമായി ഭാവന  ഭാവനയുടെ ഹണ്ട് ലുക്ക്  ഹണ്ട് ലുക്ക്  ഭാവന  പോസ്‌റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ്  പൃഥ്വിരാജ്  ഹണ്ടിന്‍റെ ഫസ്‌റ്റ് ലുക്ക്  ഹണ്ട്‌ ഫസ്‌റ്റ് ലുക്ക്  ഷാജി കൈലാസ്  പൃഥ്വിരാജ്
വ്യത്യസ്‌തമായി ഭാവനയുടെ ഹണ്ട് ലുക്ക്

By

Published : Jan 7, 2023, 1:01 PM IST

ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് 'ഹണ്ട്'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നടന്‍ പൃഥ്വിരാജ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു. കൗതുകവും വ്യത്യസ്‌തമാര്‍ന്നതുമാണ് 'ഹണ്ടി'ന്‍റെ ഫസ്‌റ്റ് ലുക്ക്.

ഭാവനയുടെ വേറിട്ട ലുക്കാണ് പുറത്തിറങ്ങിയ പോസ്‌റ്ററില്‍ കാണാനാവുക. മെഡിക്കല്‍ ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'ഹണ്ട്'.

സ്‌ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ക്യാമ്പസിലെ പിജി റസിഡന്‍റ്‌ ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്‍റെ ചുരുളുകള്‍ അഴിയുന്നതിലൂടെയാണ് 'ഹണ്ടി'ന്‍റെ കഥാ വികസനം. തുടക്കം മുതല്‍ ഒടുക്കം വരെയും പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും 'ഹണ്ട്' എന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം.

സിനിമയില്‍ അതിഥി രവിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ അജ്‌മല്‍ അമീര്‍, രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, അനുമോഹന്‍, ചന്തു നാഥ്, ഡെയ്‌ന്‍ ഡേവിഡ്, ജി സുരേഷ് കുമാര്‍, നന്ദു ലാല്‍, ബിജു പപ്പന്‍, വിജയകുമാര്‍, കോട്ടയം നസീര്‍, ദിവ്യ നായര്‍, സോനു തുടങ്ങിയവരും അണിനിരക്കുന്നു.

Also Read:'ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേയെന്ന് ഭാവന എന്നോട് ചോദിച്ചു': നരേന്‍

ജയലക്ഷ്‌മി ഫിലിംസിന്‍റെ ബാനറില്‍ കെ.രാധാകൃഷ്‌ണനാണ് സിനിമയുടെ നിര്‍മാണം. നിഖില്‍ ആനന്ദിന്‍റേതാണ് തിരക്കഥ. ജാക്‌സണ്‍ ആണ് ഛായാഗ്രഹണം. ഹരി നാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബോബന്‍ കലാസംവിധാനവും പിവി ശങ്കര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പാലക്കാടും പരിസരങ്ങളിലുമാണ് ചിത്രീകരണം.

ABOUT THE AUTHOR

...view details