Prithviraj shares Aadujeevitham video: പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുകയാണ് പൃഥ്വിരാജിന്‍റെ 'ആടുജീവിത'ത്തിനായി. പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
Prithviraj in Sahara dessert: ഇപ്പോഴിതാ സഹാറ മരുഭൂമിയില്‍ നിന്നുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ആടുജീവിത'ത്തിന്‍റെ അടുത്ത ഘട്ട ചിത്രീകരണത്തിന്‍റെ ഭാഗമായാണ് പൃഥ്വിരാജ് അല്‍ജീരിയയില്‍ എത്തിയത്. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അല്‍ജീരിയയിലെത്തിയത്. അടുത്ത 40 ദിവസത്തോളം താരം സഹാറ മരുഭൂമിയില്‍ ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണിലാകും താരം നാട്ടിലേക്ക് മടങ്ങുക.
Prithviraj about Aadujeevitham: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രം 'ജനഗണമന'യുടെ പ്രമോഷനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 'നാല്‍പത് ദിവസത്തോളം അള്‍ജീരിയയില്‍ സഹാറ മരുഭൂമിയില്‍ ഷൂട്ടിങ് ഉണ്ട്. അതിന് ശേഷം 35 ദിവസത്തോളം ജോര്‍ദാനില്‍ വാദി റമ്മില്‍ ഷൂട്ടിങ്ങുമുണ്ട്. മിക്കവാറും ജൂണ്‍ മാസത്തിലേ തിരിച്ചു വരികയുള്ളൂ. ദൈവം അനുഗ്രഹിച്ച് ഇത്തവണ തിരിച്ചു വരുമ്പോള്‍ ആടുജീവിതം തീര്‍ത്തിട്ട് തിരിച്ചു വരാന്‍ സാധിക്കട്ടെ.'- പൃഥ്വിരാജ് പറഞ്ഞു.
Prithviraj as Najeeb: സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. താടിയും മുടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടയിരുന്നു. ആടുജീവിതത്തിനായി ശരീര ഭാരം കുറച്ചതിന്‍റെ കഷ്‌ടപ്പാടുകള്‍ അടുത്തിടെ താരം വെളിപ്പെടുത്തുകയുണ്ടായി.