കേരളം

kerala

ETV Bharat / entertainment

Prithviraj On Salaar-Dunki Box office Clash : ക്രിസ്‌മസിന് ബോക്‌സോഫിസിൽ ഏറ്റുമുട്ടാൻ സലാറും ഡങ്കിയും; മൗനം വെടിഞ്ഞ് പൃഥ്വിരാജ് - സലാർ

Salaar - Dunki box office clash : ക്രിസ്‌മസ് റിലീസായി 'സലാറും' ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യും. താൻ ഏറെ ആവേശത്തിലെന്ന് പൃഥ്വിരാജ്

Prithviraj Sukumaran  Salaar and Dunki  Christmas release  box office clash  entertainment  ബോക്‌സോഫിസിൽ ഏറ്റുമുട്ടാൻ സലാറും ഡങ്കിയും  സലാറും ഡങ്കിയും  മൗനം വെടിഞ്ഞ് പൃഥ്വിരാജ്  പൃഥ്വിരാജ്  ഷാരൂഖ് ഖാന്‍റെ ഡങ്കി  ക്രിസ്‌മസ് റിലീസായി സലാർ  സലാർ  Prithviraj on Salaar Dunki box office clash
Prithviraj on Salaar-Dunki box office clash

By ETV Bharat Kerala Team

Published : Oct 17, 2023, 7:37 PM IST

ഹൈദരാബാദ്: തന്‍റെ മൂന്നാമത്തെ സംവിധാന സംരംഭമായ 'എൽ 2: എംപുരാൻ' (L2: Empuraan) ചിത്രത്തിന്‍റെ പണിപ്പുരയിലാണ് പൃഥ്വിരാജ് സുകുമാരൻ. ബോക്‌സോഫിസിൽ തിളങ്ങിയ 'ലൂസിഫർ' എന്ന സിനിമയുടെ തുടർച്ചയാണ് 'എംപുരാൻ'. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലഡാക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ.

അതേസമയം പൃഥ്വി കൂടി ഭാഗമായ മറ്റൊരു സിനിമയുടെ കൂടി വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രഭാസ് നായകനാകുന്ന 'സലാർ' (Salaar: Part 1- Ceasefire) ആണ് ആ ചിത്രം. 'സലാറി'ൽ പ്രതിനായകനായാണ് താരം എത്തുന്നത്. പൃഥ്വിരാജിന്‍റെ പിറന്നാൾ ദിനമായ ഇന്നലെ (ഒക്‌ടോബർ 16) ചിത്രത്തിലെ താരത്തിന്‍റെ പുതിയ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി മാറിയിരിക്കുകയാണ് (Prithviraj on Salaar-Dunki box office clash).

ഇതിനിടെയാണ് സിനിമയുമായി ബന്ധപ്പെട്ട പൃഥ്വിരാജിന്‍റെ വാക്കുകൾ പുറത്തുവന്നത്. അടുത്തിടെ നടത്തിയ ഒരു വീഡിയോ കോൾ അഭിമുഖത്തിൽ 'സലാറു'മായി ബന്ധപ്പെട്ട ഒരു ചോദ്യം താരം നേരിടുകയുണ്ടായി. ഈ ക്രിസ്‌മസിന് ഷാരൂഖ് ഖാൻ - രാജ്‌കുമാർ ഹിരാനി ചിത്രം 'ഡങ്കി'യുമായി സലാർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം (Christmas clash between Salaar and Dunki at the box office).

ഈ രണ്ട് ബിഗ് ബജറ്റ് സിനിമകൾ തമ്മിലുള്ള ബോക്‌സോഫിസ് മത്സരം സംബന്ധിച്ച് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ചലച്ചിത്ര പ്രവർത്തകർ നിങ്ങളോട് പറയുമെന്നും പ്രമോഷണൽ പ്ലാനുകളെ കുറിച്ച് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും താരം പറയുന്നു.

'സംവിധായകൻ പ്രശാന്ത് നീലുമായി താൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്‌കുമാർ ഹിരാനിയുടെയും ഷാരൂഖ് ഖാന്‍റയും ചിത്രത്തിനൊപ്പമാണ് ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുന്നത് എന്ന കാര്യം മറ്റെല്ലാം മറയ്‌ക്കുകയാണ്. ഒരു സിനിമ ആരാധകൻ എന്ന നിലയിൽ ഞാനത് ഇഷ്‌ടപ്പെടുന്നു'- പൃഥ്വിരാജിന്‍റെ വാക്കുകൾ ഇങ്ങനെ.

ഡിസംബർ 22നാണ് 'സലാറി'ന്‍റെയും 'ഡങ്കി'യുടെയും റിലീസ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് 'സലാർ' പ്രേക്ഷകർക്കരികിലേക്ക് എത്തുക. 'സലാറി'ൽ 'വരധരാജ മന്നാർ' എന്ന കഥാപാത്രമാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 'വരധരാജ മന്നാർ, ദി കിംഗ്' എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. നിമിഷ നേരംകൊണ്ടാണ് വരധരാജ മന്നാറുടെ പുത്തൻ ലുക്ക് സമൂഹ മാധ്യമങ്ങളിൽ കൊടുങ്കാറ്റായി മാറിയത്.

ശ്രുതി ഹാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 'കാന്താര, കെജിഎഫ്' തുടങ്ങിയ സിനിമകൾ അണിയിച്ചൊരുക്കിയ വിജയ് കിരഗണ്ടൂരിന്‍റെ (Vijay Kiragandur) ഹോംബാലെ ഫിലിംസാണ് 'സലാറി'ന്‍റെ നിർമാണം. 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിന്‍റെ ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് 'സലാർ'.

READ ALSO:Salaar Team Drops Prithviraj's Poster : 'വരധരാജ മന്നാർ, ദി കിംഗ്' ; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി സലാർ ടീം, പുതിയ പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details