കേരളം

kerala

ETV Bharat / entertainment

കൗതുകമുണര്‍ത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍റെ 'ഗോള്‍ഡ്' ഫസ്റ്റ് ലുക്ക്, പൃഥ്വിയുടെ നായികയായി നയന്‍താര - പ്രേമം സിനിമ

പ്രേമത്തിന് ശേഷം വലിയ ഇടവേളയാണ് അല്‍ഫോണ്‍സ് പുത്രന് സിനിമയിലുണ്ടായത്. ഏറെ നാളുകള്‍ക്ക് ശേഷമുളള സംവിധായകന്‍റെ 'ഗോള്‍ഡ്' നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍

prithviraj sukumaran nayanthara movie gold first look  gold first look poster  alphonse puthren gold first look  prithviraj nayanthara gold first look  gold malayalam movie  gold malayalam movie release date  ഗോള്‍ഡ് ഫസ്റ്റ് ലുക്ക്  പൃഥ്വിരാജ് നയന്‍താര ഗോള്‍ഡ് ഫസ്റ്റ് ലുക്ക്  പൃഥ്വിരാജ് നയന്‍താര ചിത്രം  പൃഥ്വിരാജ് നയന്‍താര ഗോള്‍ഡ്  അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡ് ഫസ്റ്റ് ലുക്ക്  പ്രേമം സിനിമ  പ്രേമം
കൗതുകമുണര്‍ത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍റെ 'ഗോള്‍ഡ്' ഫസ്റ്റ് ലുക്ക്, പൃഥ്വിയുടെ നായികയായി നയന്‍താര

By

Published : Jun 6, 2022, 1:24 PM IST

പ്രേമത്തിന്‍റെ വമ്പന്‍ വിജയത്തിന് പിന്നാലെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് 'ഗോള്‍ഡ്'. ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സംവിധായകന്‍ ഒരുക്കുന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരനും ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമാപ്രേമികള്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്.

'ഗോള്‍ഡ്' സിനിമയിലെ മിക്ക നടീനടന്മാരെയും ഉള്‍ക്കൊളളിച്ചുക്കൊണ്ട് കൗതുകകരമായ രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ജോഷി എന്ന കഥാപാത്രമായി പൃഥ്വി എത്തുന്ന ചിത്രത്തില്‍ സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന റോളിലാണ് നയന്‍താര വരുന്നത്. മല്ലിക സുകുമാരനാണ് ഗോള്‍ഡില്‍ പൃഥ്വിരാജിന്‍റെ അമ്മ റോളില്‍ വേഷമിട്ടിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക്ക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സംവിധാനത്തിന് പുറമെ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിങ് ചെയ്യുന്നത്. അജ്‌മല്‍ അമീര്‍, ശബരീഷ് വര്‍മ്മ, കൃഷ്‌ണശങ്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, ദീപ്‌തി സതി ഉള്‍പ്പെടെയുളള താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

'പ്രേമം' സിനിമയ്‌ക്ക് പാട്ടുകള്‍ ഒരുക്കിയ രാജേഷ് മുരുകേശന്‍ തന്നെയാണ് ഗോള്‍ഡിന്‍റെയും സംഗീത സംവിധായകന്‍. ആനന്ദ് സി ചന്ദ്രനും വിശ്വജിത്തും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഓഗസ്‌റ്റില്‍ സിനിമ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് 'ട്വന്‍റി 20' സിനിമയുടെ ഗാനരംഗത്താണ് പൃഥ്വിരാജും നയന്‍താരയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ ഇരുവരും ഒന്നിച്ച പുതിയ ചിത്രത്തിനായും കാത്തിരിക്കുകയാണ് ആരാധകര്‍. ഒപ്പം പ്രേമത്തിന് ശേഷമുളള അല്‍ഫോണ്‍സ് പുത്രന്‍റെ ചിത്രമെന്ന നിലയിലും ഗോള്‍ഡ് പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ കൂട്ടുന്നു.

ABOUT THE AUTHOR

...view details