കേരളം

kerala

ETV Bharat / entertainment

പൃഥ്വിരാജ് ചിത്രം തീര്‍പ്പിന്‍റെ റിലീസ് തീയതി പുറത്ത് - Theerppu release date announced

Theerppu release: പൃഥ്വിരാജിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് തീര്‍പ്പ്

തീര്‍പ്പിന്‍റെ റിലീസ് തീയതി  Prithviraj movie Theerppu  Theerppu release date announced  Theerppu release
തീര്‍പ്പിന്‍റെ റിലീസ് തീയതി പുറത്ത്

By

Published : Aug 20, 2022, 8:20 PM IST

Theerppu release date announced: പൃഥ്വിരാജ് ചിത്രം 'തീര്‍പ്പ്' തിയേറ്ററുകളിലേക്ക്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഓഗസ്‌റ്റ് 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പൃഥ്വിരാജാണ് റിലീസ് തീയതി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

സൈക്കോ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ്‌ ബാബു, ഇഷ തല്‍വാര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കും. നാല്‌ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

Also Read: വിശ്വാസം ഒരു മിഥ്യയാണ്; തീര്‍പ്പ് കല്‍പിച്ച് പൃഥ്വിരാജ്; നിഗൂഢതകളുമായി തീര്‍പ്പ് ട്രെയിലര്‍

ബാല്യകാല സുഹൃത്തുക്കളായിരുന്ന ഈ നാലുപേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ചില പ്രശ്‌നങ്ങള്‍ ഇവരെ വേട്ടയാടുന്നതുമാണ് കഥ.ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ ബാബു നിര്‍മിക്കുന്ന ചിത്രം രതീഷ്‌ അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്.

ABOUT THE AUTHOR

...view details