പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കടുവ'. ചിത്രം തമിഴിലും ഒരുങ്ങുന്നു. മൊഴിമാറ്റിക്കൊണ്ട് കടുവ, മാര്‍ച്ച് 3ന് റിലീസ് ചെയ്യും. ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കടുവയുടെ തമിഴ് പോസ്‌റ്റര്‍ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ടായിരുന്നു ട്വീറ്റ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഇതുവരെ 50 കോടിയിലധികമാണ് കലക്‌ട് ചെയ്‌തിരിക്കുന്നത്. മാസ് എന്‍റര്‍ടെയിനര്‍ ആയെത്തിയ ചിത്രം തമിഴിലും മുന്നേറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
Also Read:കാന്താരയിലെ വരാഹരൂപം ഗാനം കേസ്: പൃഥ്വിരാജിനെതിരെയുള്ള എഫ്‌ഐആര്‍ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. സിനിമയില്‍ വിവേക് ഒബ്‌റോയിയും സുപ്രധാന വേഷത്തിലെത്തിയിരുന്നു. സിദ്ദിഖ്, സായ് കുമാര്‍, അജു വര്‍ഗീസ്, വിജയരാഘവന്‍, കൊച്ചുപ്രേമന്‍, രാഹുല്‍ മാധവ്, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.
'ആദം ജോണ്‍' സംവിധായകനും 'ലണ്ടന്‍ ബ്രിഡ്‌ജ്', 'മാസ്‌റ്റേഴ്‌സ്' എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമിന്‍റേതാണ് 'കടുവ'യുടെ തിരക്കഥ. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു.