പൃഥ്വിരാജിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കാപ്പ'. ചിത്രം മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ പൃഥ്വിരാജ് തന്റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മകള്‍ അലംകൃതയെ എപ്പോഴും താന്‍ കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങുന്നതെന്നാണ് താരം പറയുന്നത്.
അടുത്തിടെ ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസുതുറന്നത്. താന്‍ ജീവിതത്തില്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹിക്കുന്നത് തന്റെ മകളെ ആണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മെസി വേള്‍ഡ് കപ്പ് പിടിച്ച് കിടന്നുറങ്ങുന്നത് കണ്ടില്ലേ, ജീവിതത്തില്‍ അങ്ങനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നത് അങ്ങനെ കെട്ടിപ്പിടിച്ച് കിടുന്നുറങ്ങുന്നത് എന്തായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
'സ്വകാര്യ ജീവിതത്തിലേക്ക് സമയം കണ്ടെത്താന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ ചേട്ടനൊക്കെ അതൊക്കെ നല്ലോണം നേടിയിട്ടുള്ള ആളാണ്. എന്റെ ജീവിതത്തിന്റെ നല്ലൊരു സമയം ഞാന്‍ സിനിമയ്ക്കാണ് മാറ്റി വച്ചിരിക്കുന്നത്. പലപ്പോഴും ലൈഫ് സെക്കന്‍ഡ് പ്രയോറിറ്റി ആയി പോകാറുണ്ട്.