പ്രഖ്യാപനം മുതല്‍ വളരെ ഹൈപ്പ് ലഭിച്ച പ്രൊജക്‌ടാണ് പൃഥ്വിരാജ് Prithviraj നായകനായെത്തുന്ന 'ആടുജീവിതം'. സാഹിത്യകാരന്‍ ബെന്യാമിന്‍റെ Benyamin പ്രശസ്‌ത നോവല്‍ 'ആടുജീവിത'ത്തെ Aadujeevitham ആസ്‌പദമാക്കി ബ്ലെസി Blessy അതേപേരില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഖ്യാപനം മുതല്‍ ചിത്രീകരണത്തിന്‍റെ ഓരോ ഘട്ടങ്ങളിലും കഥാപാത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ തയ്യാറെടുപ്പുകള്‍ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ പൃഥ്വിരാജും 'ആടുജീവിതവും' വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്‌ക്കുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണ് പൃഥ്വിരാജ്. അതിന് ഏറ്റവും ഉദാഹരമാണ് 'ആടുജീവിത'ത്തില്‍ നിന്നുള്ള നടന്‍റെ പുതിയ ചിത്രം.
താടിയും മുടിയും നീട്ടി വളര്‍ത്തി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ പൃഥ്വിരാജിന്‍റെ രൂപം കണ്ട് പ്രേക്ഷകര്‍ മൂക്കത്ത് വിരല്‍വച്ചിരിക്കുകയാണ്. ചിത്രത്തില്‍ താരത്തിന്‍റെ മേലാകെ പൊടി പടലങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതും കാണാം. വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നും. ഈ ചിത്രത്തില്‍ കാണുന്നത് പൃഥ്വിരാജിനെ തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം. കഥാപാത്രത്തിന് വേണ്ടി ഒരാള്‍ക്ക് ഇത്രയും രൂപാന്തരം നടത്താന്‍ കഴിയുമോ എന്നും ആരാധകര്‍ ആശങ്ക പങ്കുവയ്‌ക്കുന്നു.
പൃഥ്വിരാജിന്‍റെ അഭിനയ ജീവിതത്തില്‍ ഇതാദ്യമായാകും താരം ഇത്തരത്തിലുള്ള ഒരു രൂപ മാറ്റത്തിലേയ്‌ക്ക് എത്തിയിരിക്കുന്നത്. 'ആടുജീവിത'ത്തിനായുള്ള പൃഥ്വിരാജിന്‍റെ കഠിനാധ്വാനം അഭിനന്ദനാര്‍ഹമാണ്. സിനിമയ്‌ക്കായി 30 കിലോയോളം ഭാരം കുറച്ചിരുന്നതായി താരം മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 98 കിലോയില്‍ നിന്ന് 67 കിലോയായാണ് താരം ഭാരം കുറച്ചത്.
എന്നാല്‍ ഇത്തരമൊരു സാഹസം എടുക്കാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും താരം പറഞ്ഞു. ഇത് അപകടകരമാണെന്നായിരുന്നു പൃഥ്വിരാജിന്‍റെ അഭിപ്രായം. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നും ഇല്ലാതെ നിലനിന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
ആടുജീവിതത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബിന്‍റെ വ്യത്യസ്‌തമായ ജീവിത അവസ്ഥകളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ചിത്രത്തില്‍ അമല പോള്‍, ശോഭ മോഹന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പൂജ റിലീസായി ഒക്‌ടോബര്‍ 20നാണ് ചിത്രം റിലീസ് ചെയ്യുക.
'ആടുജീവിത'ത്തിനായുള്ള ബ്ലെസിയുടെ സമര്‍പ്പണത്തെ കുറിച്ച് പൃഥ്വിരാജ് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ആടുജീവിതത്തിനായി ബ്ലെസി സമര്‍പ്പിച്ചത് അദ്ദേഹത്തിന്‍റെ 14 വര്‍ഷങ്ങളാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബ്ലെസിയുമായി താരതമ്യം ചെയ്യുമ്പോള്‍ തന്‍റെ ത്യാഗം ഒന്നുമല്ലെന്നും നടന്‍ പറഞ്ഞിട്ടുണ്ട്.
'എന്‍റെ കഴിഞ്ഞ കുറച്ച് വര്‍ഷക്കാലത്തെ ജീവിതം ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ആടുജീവിതം എന്ന സിനിമ കാരണമാണ്. ഒരു വര്‍ഷത്തില്‍ ചില പ്രത്യേക സമയത്ത് മാത്രമേ ആടുജീവിതം ചിത്രീകരിക്കാന്‍ കഴിയുകയുള്ളൂ. മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണ് സിനിമയുടെ ചിത്രീകരണം. എല്ലാവര്‍ഷവും ആ സമയം ആകുന്നതിന് കുറച്ച് മാസങ്ങള്‍ മുമ്പേ ഞാന്‍ താടി വളര്‍ത്തി തുടങ്ങും. തടി കുറച്ചും തുടങ്ങും' - പൃഥ്വിരാജ് പറഞ്ഞു.
Also Read:'രാജു ഏട്ടന്‍റെ ആ അനുഭവം ദൗര്‍ഭാഗ്യകരം, എനിക്ക് വലിയ വിഷമം തോന്നി' ; ആടുജീവിതം ചെയ്യാന്‍ ഇഷ്‌ടം ആയിരുന്നെന്ന് ടൊവിനോ
'കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവച്ച് അഭിനയിക്കുന്നതെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ എനിക്ക് താടി എടുക്കാന്‍ കഴിയുള്ളൂ. 2018 മുതല്‍ എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവച്ച് കൊണ്ടാണ്. അതുകൊണ്ട് എനിക്ക് ഇതരഭാഷ സിനിമകള്‍ നഷ്‌ടമായിട്ടുണ്ട്. ഇത് പറയുമ്പോള്‍ ഞാന്‍ വലിയ ത്യാഗം ചെയ്‌തതായി തോന്നും. എന്നാല്‍ 2008ലാണ് ബ്ലെസി എന്നോട് ആടുജീവിതത്തെ കുറിച്ച് പറയുന്നത്. ഈ 14 വര്‍ഷക്കാലം അദ്ദേഹത്തിന്‍റെ കരിയറിന്‍റെ പീക്കായിരുന്നു. എന്നിട്ടും ഒറ്റ സിനിമയ്‌ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ ത്യാഗം ഒന്നുമല്ല' - പൃഥിരാജ് കൂട്ടിച്ചേര്‍ത്തു.