കേരളം

kerala

ETV Bharat / entertainment

പിറന്നാൾ ദിനത്തിൽ ലാലേട്ടന് കിടിലൻ സമ്മാനവുമായി പൃഥ്വിരാജ് - Bro Daddy in Disney Plus Hotstar

Prithviraj birthday gift to Mohanlal: മോഹന്‍ലാലിന്‍റെ 62ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്‌.

Prithviraj birthday gift to Mohanlal  മോഹന്‍ലാലിന് പൃഥ്വിയുടെ പിറന്നാള്‍ സമ്മാനം  Prithviraj shares Bro Daddy directors cut  Bro Daddy in Disney Plus Hotstar  Mohanlal Prithviraj combo
മോഹന്‍ലാലിന് പൃഥ്വിയുടെ പിറന്നാള്‍ സമ്മാനം...

By

Published : May 21, 2022, 10:14 AM IST

Prithviraj birthday gift to Mohanlal: മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്‍റെ ജന്മദിനമാണ് ഇന്ന്. 62ന്‍റെ പിറന്നാള്‍ നിറവിലാണ് താരം. ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്‌. മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥ്വിരാജും എത്തി.

Prithviraj shares Bro Daddy directors cut: പൃഥ്വിരാജ്‌ സംവിധാനം ചെയ്‌ത്‌ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി വേഷമിട്ട ചിത്രമാണ്‌ 'ബ്രോ ഡാഡി'. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട്‌ ചിത്രത്തിലെ ഡയറക്‌ടേഴ്‌സ്‌ കട്ട്‌ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്‌. സിനിമയിലെ രസകരമായ നിമിഷങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോ ആണ് മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി പൃഥ്വി തന്‍റെ ഫേസ്‌ബുക്കുല്‍ പങ്കുവച്ചിരിക്കുന്നത്‌.

ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്‌. മകനായെത്തിയ പൃഥ്വിരാജ്‌ ഈശോ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദര്‍ശനാണ് വേഷമിട്ടത്‌. അന്ന എന്ന കഥാപാത്രത്തെ കല്യാണിയും അന്നമ്മ എന്ന കഥാപാത്രത്തെ മീനയും അവതരിപ്പിച്ചു. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തില്‍ മീനയ്‌ക്ക്‌.

കനിഹ, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, ജഗദീഷ്‌, ലാലു അലക്‌സ്‌, ജാഫര്‍ ഇടുക്കി, നിഖില വിമല്‍, മല്ലിക സുകുമാരന്‍, കാവ്യ എം.ഷെട്ടി തുടങ്ങിയവരും 'ബ്രോ ഡാഡി'യില്‍ അണിനിരന്നു. ബിബിന്‍ മാളിയേക്കലിന്‍റെ തിരക്കഥയില്‍ പൃഥ്വിരാ‌ജിന്‍റെ സംവിധാനത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു നിര്‍മാണം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും അഖിലേഷ്‌ മോഹന്‍ എഡിറ്റിങും നിര്‍വഹിച്ചു. ദീപക്‌ ദേവ് ആയിരുന്നു സംഗീത സംവിധാനം.

Bro Daddy in Disney Plus Hotstar: ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട്‌ റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്‌. ജനുവരി 26നായിരുന്നു റിലീസ്‌. ഹോട്ട്‌സ്‌റ്റാറിന്‍റെ ചരിത്രത്തില്‍ ആദ്യ ദിനത്തില്‍ തന്നെ ഏറ്റവുമധികം സബ്‌സ്‌ക്രിപ്‌ഷനും ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ ചിത്രവുമായിരുന്നു 'ബ്രോ ഡാഡി'. ഒരു ഫാമിലി കോമഡി എന്‍റര്‍ടെയ്‌നര്‍ ചിത്രമായാണ്‌ 'ബ്രോ ഡാഡി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്‌.

Mohanlal Prithviraj combo: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വി സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമാണിത്. 'ലൂസിഫര്‍' ആയിരുന്നു ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. 'ലൂസിഫറി'ല്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് 'ബ്രോ ഡാഡി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്‌. 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ 'എമ്പുരാനി'ലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നത്‌ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read:'അന്ന്‌ ജഗതിക്ക്‌ ഒരു പണി കൊടുത്തു, ഇന്ന്‌ എട്ടിന്‍റെ പണി തിരിച്ചു കിട്ടി'

ABOUT THE AUTHOR

...view details