കേരളം

kerala

ETV Bharat / entertainment

'താടി എടുക്കാന്‍ ടൈം ഗ്യാപ് നോക്കണം, 2018 മുതല്‍ പല സിനിമകളും നഷ്‌ടപ്പെട്ടു'; ആടുജീവിതം ത്യാഗങ്ങളെ കുറിച്ച് പൃഥ്വിരാജ് - Aadujeevitham movie release

സംവിധായകന്‍ ബ്ലെസിയുടെ ത്യാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ തന്‍റേത് ഒരു ത്യാഗമേ അല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.

പൃഥ്വിരാജ്  ആടുജീവിതം ത്യാഗങ്ങളെ കുറിച്ച് പൃഥ്വിരാജ്  ആടുജീവിതം  Prithviraj about sacrifice for Aadujeevitham movie  Prithviraj  Aadujeevitham movie  Aadujeevitham  സംവിധായകന്‍ ബ്ലെസ്സി  ബ്ലെസ്സി  തന്‍റേത് ഒരു ത്യാഗമേ അല്ലെന്നാണ് പൃഥ്വിരാജ്  ബെന്യാമിന്‍റെ പ്രശസ്‌ത കൃതി  ബെന്യാമിന്‍
ആടുജീവിതം ത്യാഗങ്ങളെ കുറിച്ച് പൃഥ്വിരാജ്

By

Published : Apr 12, 2023, 2:49 PM IST

ബെന്യാമിന്‍റെ പ്രശസ്‌ത കൃതി 'ആടുജീവിതം' ആസ്‌പദമാക്കി പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ആടുജീവിതം സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ മേക്കോവറുകളും താരം ശരീര ഭാരം കുറച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പൃഥ്വിരാജിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 'ആടുജീവിത'ത്തിന് ബ്ലെസി സമര്‍പ്പിച്ചത് 14 വര്‍ഷങ്ങളാണെന്നും അദ്ദേഹത്തെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ തന്‍റെ ത്യാഗം ഒരു ത്യാഗമേ അല്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

'എന്‍റെ കഴിഞ്ഞ കുറച്ച് വര്‍ഷ കാലത്തെ ജീവിതം ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ആടുജീവിതം എന്ന സിനിമ കാരണമാണ്. ഒരു വര്‍ഷത്തില്‍ ചില പ്രത്യേക സമയത്ത് മാത്രമെ ആടുജീവിതം ചിത്രീകരിക്കാന്‍ പറ്റുകയുള്ളൂ. കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണ് ചിത്രീകരണം. എല്ലാവര്‍ഷവും ആ സമയം ആകുന്നതിന് കുറച്ച് മാസങ്ങള്‍ മുമ്പേ ഞാന്‍ താടി വളര്‍ത്തി തുടങ്ങും. തടി കുറച്ച് തുടങ്ങും.

Also Read:ആടുജീവിതം ട്രെയിലര്‍ ചോര്‍ന്നുവോ? യാഥാര്‍ഥ്യം ഇതാണ്, പ്രതികരിച്ച് പൃഥ്വിരാജ്

എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്, കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവച്ച് അഭിനയിക്കുന്നതെന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമെ താടി എടുക്കാന്‍ കഴിയുള്ളൂ. 2018 മുതല്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവച്ച് കൊണ്ടാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇതരഭാഷ സിനിമകള്‍ നടനായും സംവിധായകനായും ചെയ്യാനാകാതെ പോയിട്ടുണ്ട്.

ഇതു പറയുമ്പോള്‍ ഞാന്‍ വലിയ ത്യാഗം ചെയ്‌തതായി തോന്നും. എന്നാല്‍ 2008ലാണ് ബ്ലെസി എന്നോട് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം കളിമണ്ണ് എന്ന ചിത്രം മാത്രമാണ് ചെയ്‌തത്. ശ്വേതയുടെ പ്രഗ്നന്‍സി കാരണം ആ സമയത്തെ ചിത്രീകരിക്കാന്‍ കഴിയൂ എന്നുള്ളത് കൊണ്ട് മാത്രമായിരുന്നു അത്.

2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. ഏത് നടന്‍റെ അടുത്ത് പോയിട്ട് അദ്ദേഹം സിനിമ പറഞ്ഞാലും താത്‌പര്യപൂര്‍വം അവര്‍ ഡേറ്റ് കൊടുക്കും. സിനിമ ചെയ്യുകയും ചെയ്യും. ഈ 14 വര്‍ഷ കാലം അദ്ദേഹത്തിന്‍റെ കരിയറിന്‍റെ പീക്കായിരുന്നു. എന്നിട്ടും ഒറ്റ സിനിമയ്‌ക്ക് വേണ്ടി അദ്ദേഹമത് മാറ്റിവച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ ത്യാഗം ഒന്നുമല്ല' -പൃഥിരാജ് പറയുന്നു.

നജീബ്‌ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബിന്‍റെ വ്യത്യസ്‌തമായ ജീവിത അവസ്ഥകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അമല പോള്‍ നായികയായെത്തുന്ന ചിത്രത്തില്‍ ശോഭ മോഹനും സുപ്രധാന വേഷത്തിലെത്തും. പൂജ റിലീസായി ഒക്‌ടോബര്‍ 20നാകും ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ആടുജീവിതം' റിലീസിനെത്തുക.

Also Read:'മാനസികമായ വിഷമം ഉണ്ട്, ചോര്‍ന്നത് ആടുജീവിതത്തിന്‍റെ ട്രെയിലര്‍ അല്ല'; ബ്ലെസ്സി പറയുന്നു

ABOUT THE AUTHOR

...view details