കേരളം

kerala

ETV Bharat / entertainment

'എന്ത് പറയണമെന്ന് അറിയില്ല'; വികാരാധീനനായി പൃഥ്വിരാജ്; ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങി അയ്യപ്പനും കോശിയും - വികാരാധീനനായി പൃഥ്വിരാജ്

Prithviraj about director Sachy: ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവില്‍ ഓര്‍ക്കുറിപ്പുമായി പൃഥ്വിരാജ്. ഒപ്പം ബിജു മേനോനും നഞ്ചിയമ്മയ്‌ക്കും ആശംസകളും നേരാനും പൃഥ്വി മറന്നില്ല.

Prithviraj about National Film Awards  Prithviraj about director Sachy  Ayyappanum Koshiyum bags top honours at National Film Awards  Prithviraj facebook post on National Awards  വികാരാധീനനായി പൃഥ്വിരാജ്  ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങി അയ്യപ്പനും കോശിയും
'എന്ത് പറയണമെന്ന് അറിയില്ല'; വികാരാധീനനായി പൃഥ്വിരാജ്; ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങി അയ്യപ്പനും കോശിയും

By

Published : Jul 22, 2022, 8:06 PM IST

Prithviraj about director Sachy: അന്തരിച്ച സംവിധായകന്‍ സച്ചിയെ ഓര്‍ത്ത് വികാരാധീനനായി നടന്‍ പൃഥ്വിരാജ്. സച്ചി എവിടെ ആയിരുന്നാലും ഇപ്പോള്‍ സന്തോഷിക്കുകയായിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിലാണ് പൃഥ്വിയുടെ ഈ ഓര്‍ക്കുറിപ്പ്. ഫേസ്‌ബുക്കിലൂടെയായിരുന്നു പൃഥ്വി കുറിപ്പ് പങ്കുവച്ചത്. ഒപ്പം 68ാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ ബിജു മേനോനും നഞ്ചിയമ്മയ്‌ക്കും പൃഥ്വി ആശംസകളും നേര്‍ന്നു.

Prithviraj facebook post on National Awards: 'ബിജു ചേട്ടനും നഞ്ചിയമ്മയ്‌ക്കും 'അയ്യപ്പനും കോശിയു'ടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. പിന്നെ സച്ചി..എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ.. എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും.' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചത്.

Ayyappanum Koshiyum bags top honours at National Film Awards: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇക്കുറി നാല് പുരസ്‌കാരങ്ങളാണ് 'അയ്യപ്പനും കോശിയും' നേടിയത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചിക്ക് ലഭിച്ചു. ബിജു മേനോന്‍ മികച്ച സഹ നടനുള്ള പുരസ്‌കാരവും നഞ്ചിയമ്മ മികച്ച പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരവും നേടി. മികച്ച സംഘട്ടന സംവിധാനത്തിനുള്ള പുരസ്‌കാരവും 'അയ്യപ്പനും കോശിയും' നേടി.

Also Read:മികച്ച നടി അപര്‍ണ ബാലമുരളി, സംവിധായകൻ സച്ചി, സഹനടൻ ബിജുമേനോൻ: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി മലയാളം

ABOUT THE AUTHOR

...view details