കേരളം

kerala

ETV Bharat / entertainment

അമ്മ ആകാന്‍ ഒരുങ്ങി പ്രണിത; ഭര്‍ത്താവിന്‌ സര്‍പ്രൈസുമായി നടി - Pranitha Subhash announces pregnancy

Pranitha Subhash announces pregnancy: അമ്മ ആകാനുള്ള തയ്യാറെടുപ്പിലാണ് കന്നഡ നടി പ്രണിത സുഭാഷ്‌. ഭര്‍ത്താവിന്‍റെ പിറന്നാള്‍ ദിനത്തില്‍ തനിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമാണെന്ന്‌ പ്രണിത.

Pranitha Subhash announces pregnancy  അമ്മ ആകാന്‍ ഒരുങ്ങി പ്രണിത
അമ്മ ആകാന്‍ ഒരുങ്ങി പ്രണിത; ഭര്‍ത്താവിന്‌ സര്‍പ്രൈസുമായി നടി

By

Published : Apr 11, 2022, 1:59 PM IST

Pranitha Subhash announces pregnancy: പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി നടി പ്രണിത സുഭാഷ്‌. അമ്മ ആകാനുള്ള തയ്യാറെടുപ്പിലാണ് കന്നഡ നടി പ്രണിത. ഭര്‍ത്താവിന്‍റെ 34ാം പിറന്നാളിന് സര്‍പ്രൈസ്‌ ആയി നടി ഇക്കാര്യം അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ പിറന്നാള്‍ ദിനത്തില്‍ തനിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം കൂടിയാണിതെന്ന് പ്രണിത പറയുന്നു.

അമ്മയാകുന്ന വിവരം പങ്കുവച്ച നടി ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്‌. പോസിറ്റീവ്‌ റിസല്‍ട്ട്‌ ഉള്‍പ്പെടെ സ്‌കാനിങ് ചിത്രങ്ങളുമായി ഭര്‍ത്താവിന്‍റെ കൈയില്‍ വളരെ സുരക്ഷിതയായിരിക്കുന്ന പ്രണിതയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. പോസ്‌റ്റിന് താഴെ നിരവധി പേര്‍ ദമ്പതികള്‍ക്ക്‌ ആശംസകള്‍ അറിയിച്ചു. ബെംഗളുരു സ്വദേശിയായ ബിസിനസുമാന്‍ നിഥിന്‍ രാജുവാണ് പ്രണിതയുടെ ഭര്‍ത്താവ്‌. കഴിഞ്ഞ വര്‍ഷം മെയ്‌ 30നായിരുന്നു ഇരുവരുടെയും വിവാഹം.

2010ല്‍ പുറത്തിറങ്ങിയ ബാവ എന്ന ചിത്രത്തിലൂടെയാണ് പ്രണിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്‌. പിന്നീട്‌ കന്നടയിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്‌തു. സൂര്യയുടെ മാസ്‌, കാര്‍ത്തിയുടെ ശകുനി എന്നീ സിനിമകളിലും വേഷമിട്ടു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത 'ഹങ്കാമ 2' വിലൂടെ നടി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

Also Read: 'അല്‍ഫോന്‍സ്‌ പുത്രന്‍റെ കഥ എനിക്കിഷ്‌ടമായി, മകന്‍ സമ്മതം മൂളണേ എന്നാഗ്രഹിച്ചു പോയി': വിജയ്‌

ABOUT THE AUTHOR

...view details