പ്രണവ് മോഹന്‍ലാല്‍ ഒരു സഞ്ചാര പ്രിയന്‍ ആണെന്നുള്ളത് മലയാളികളെ സംബന്ധിച്ച് ഒരു പുതിയ അറിവല്ല. സിനിമകളേക്കാള്‍ ഏറെ യാത്രകളെ ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് ഈ താരപുത്രന്‍. പ്രണവ് ഇപ്പോള്‍ വിദേശത്താണ്.
സ്‌പെയിന്‍ കാഴ്‌ചകള്‍ കണ്ട് ചുറ്റിക്കറങ്ങുകയാണിപ്പോള്‍ താരം. സ്‌പെയിനില്‍ നിന്നുള്ള പ്രണവിന്‍റെ ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് ഇന്‍സ്‌റ്റഗ്രാം പേജിലൂടെ തന്‍റെ സ്‌പെയിന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
സ്‌പെയിനിലെ ഒരു പുരാതന കെട്ടിടത്തിന് പുറത്ത് ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവിന്‍റെ ചിത്രം വൈറലായിരിക്കുകയാണ്. ഒപ്പം സ്‌പെയിനിലെ സാന്‍റോ ഡൊമിംഗോ ഡേ കല്‍സാടയില്‍ നിന്നുള്ള ചിത്രവും താരം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
പ്രണവിന്‍റെ വിദേശ യാത്രയെ കുറിച്ച് അടുത്തിടെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. പ്രണവ് ഇപ്പോള്‍ യൂറോപ്പ് യാത്രയിലാണെന്നാണ് വിനീത് ഒരഭിമുഖത്തില്‍ ചോദ്യത്തിന് മറുപടി നല്‍കിയത്. പ്രണവ് യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേയ്‌ക്ക് 800 മൈല്‍ കാല്‍ നടയായാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നും വിനീത് പറഞ്ഞു.
Also Read:'എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം, 50 കോടി അടിക്കാം എന്നൊക്കെ ചിലര്‍ ആലോചിക്കുമ്പോള്‍ ഇവിടെ ഒരാള്‍ സാഹസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു'