Dulquer Salmaan new movie King of Kotha: ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന് ബ്രഹ്മാണ്ഡ റോള്‍ ആയിരിക്കുമെന്നാണ് നടന്‍ പ്രമോദ് വെളിയനാടിന്‍റെ വെളിപ്പെടുത്തല്‍. സിനിമ കണ്ടാല്‍ പ്രേക്ഷകര്‍ ഞെട്ടുമെന്നും ദുല്‍ഖറിന് 100 കൈയടി കിട്ടിയാല്‍ 10 എണ്ണം താന്‍ എടുക്കുമെന്നും പ്രമോദ് പറയുന്നു.
Pramod Velinad about Dulquer Salmaan: ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രമോദ് വെളിയനാടിന്‍റെ വെളിപ്പെടുത്തല്‍. 'കിംഗ് ഓഫ് കൊത്തയിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ ഒരു സീന്‍ ദുല്‍ഖറുമായി അഭിനയിച്ചിട്ടുണ്ട്. അതില്‍ മുഴുനീള കഥാപാത്രമാണ്.
Pramod Velinad as antagonist in King of Kotha: ദുല്‍ഖറിന്‍റെ ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രമാണ് ഞാന്‍. എന്‍റെ കൈയില്‍ സ്‌ക്രിപ്‌റ്റുണ്ട്. ഞാന്‍ വായിച്ചിരുന്നു. ഒരുപാട് സീനുകളുണ്ട്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. എന്തായാലും മോശം വരുത്തില്ല.'-പ്രമോദ് വെളിയനാട് പറഞ്ഞു.
Dulquer Salmaan career best movie: ചിത്രത്തില്‍ ദുല്‍ഖറിന് ബ്രഹ്മാണ്ഡ റോളാണെന്നും പ്രമോദ് വെളിയനാട് പറഞ്ഞു. ബ്രഹ്മാണ്ഡ റോളാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. 'പക്ഷേ ഞാനില്ലെങ്കില്‍ പടം മുന്നോട്ട് പോവില്ല. അത് മാത്രം പറയാം. അങ്ങനത്തെ കഥാപാത്രമാണ്. അത് ഭയങ്കര പരിപാടിയാണ്. സെറ്റ് ഒക്കെ കാണണം, ഞെട്ടിപ്പോവും. എങ്ങും തൊടാനൊക്കില്ല. മൊത്തം സെറ്റാണ്.'-പ്രമോദ് വെളിയനാട് പറഞ്ഞു.
King of Kotha actors: 'ഹേയ് സിനാമിക', 'സീതാ രാമം', 'ചുപ്' എന്ന് മറ്റ് ഭാഷാ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'. ദുല്‍ഖറിന്‍റെ കരിയര്‍ ബെസ്‌റ്റ് ചിത്രം കൂടിയാകും 'കിംഗ് ഓഫ് കൊത്ത' എന്നതില്‍ സംശയമില്ല. ദുല്‍ഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്‌മി, ശാന്തി കൃഷ്‌ണ, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ് ജോസ്, ധ്രുവ് വിക്രം, നെല ഉഷ, ഷബീര്‍ കല്ലറക്കല്‍, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.