Thalapathy 66: ദളപതി വിജയുടേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ 'ബീസ്‌റ്റി'ന് ശേഷമുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രമാണ് 'ദളപതി 66'. ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
Prabhu Deva joins Thalapathy 66: സിനിമയുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവരികയാണിപ്പോള്‍. 'ദളപതി 66'ല്‍ കൊറിയോഗ്രാഫറായി പ്രഭുദേവ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് ചിത്രത്തിന് വേണ്ടി പ്രഭുദേവ കൊറിയോഗ്രാഫ് ചെയ്യാനൊരുങ്ങുന്നത്. 'വില്ല്', 'പോക്കിരി' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പ്രഭുദേവയും വിജയും ഏറ്റവും ഒടുവിലായി ഒന്നിച്ചെത്തിയത്.
Also Read: 'സാമാന്യയുക്തിക്ക് നിരക്കാത്ത രംഗങ്ങള്‍' ; ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് ബീസ്റ്റ് ടീമിനോട് ഐഎഎഫ് പൈലറ്റ്
Rashmika Mandanna in Thalapathy 66: രശ്‌മിക മന്ദാനയാണ് സിനിമയില്‍ നായികയായെത്തുക. തെലുങ്ക് സൂപ്പര്‍ താരം നാനിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്-തെലുങ്ക് ഇന്‍ഡസ്‌ട്രിയിലെ ഒരു ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും 'ദളപതി 66' എന്നും സൂചനയുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയം നിര്‍മിക്കുന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
Thalapathy 66 shooting: വംശി പൈടപ്പള്ളിയാണ് സംവിധാനം. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണിപ്പോള്‍. ഗാനത്തിന്‍റെ ചിത്രീകരണവും ഹൈദരാബാദിലാകും എന്നാണ് സൂചന. എസ്.തമനാണ് സംഗീത സംവിധാനം. തന്‍റെ കരിയറില്‍ ഇതുവരെ ചെയ്‌തതില്‍ ഏറ്റവും മികച്ചതാണ് വിജയ്‌ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ തമന്‍ പറഞ്ഞിരുന്നു.