കേരളം

kerala

ETV Bharat / entertainment

7 നായികമാര്‍ക്കൊപ്പം പ്രഭു ദേവ; സീരിയല്‍ കില്ലറായി താരം; ബഗീര കേരള റിലീസ് തീയതി പുറത്ത് - പ്രഭു ദേവയിലെ സൈക്കോ കില്ലറെ

പ്രഭു ദേവയുടെ ബഗീര ഇനി കേരളത്തില്‍. ബഗീരയുടെ കേരള റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രഭു ദേവയിലെ സൈക്കോ കില്ലറെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ പ്രേക്ഷകര്‍..

Bagheera Kerala release announced  Prabhu Deva starrer Bagheera  Prabhu Deva  Bagheera  Bagheera Kerala release  Bagheera release  7 നായികമാര്‍ക്കൊപ്പം പ്രഭു ദേവ  സീരിയല്‍ കില്ലറായി താരം  ബഗീര കേരള റിലീസ് തീയതി  ബഗീര  പ്രഭു ദേവ  പ്രഭു ദേവയുടെ ബഗീര  ബഗീര ഇനി കേരളത്തില്‍  ബഗീരയുടെ കേരള റിലീസ് തീയതി  പ്രഭു ദേവയിലെ സൈക്കോ കില്ലറെ  പ്രഭു ദേവയിലെ സൈക്കോ കില്ലറെ ബിഗ് സ്‌ക്രീനില്‍
പ്രഭു ദേവയുടെ ബഗീര ഇനി കേരളത്തില്‍

By

Published : Mar 19, 2023, 12:23 PM IST

ടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭു ദേവയുടെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ തമിഴ് ചിത്രമാണ് 'ബഗീര'. മാര്‍ച്ച് 3ന് തിയേറ്ററുകളില്‍ എത്തിയ സിനിമയുടെ കേരള റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ച് 24നാണ് 'ബഗീര' കേരളത്തിലെ തിയേറ്ററുകളില്‍ റിലീസിനെത്തുക.

ഒരു സീരിയല്‍ കില്ലറിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രഭു ദേവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബഗീരയില്‍ ഏഴ്‌ നായികമാരാണ്. രമ്യ നമ്പീശന്‍, സോണിയ അഗര്‍വാള്‍, സാക്ഷി അഗര്‍വാള്‍, അമൈറ ദസ്‌തര്‍, ജനനി അയ്യര്‍, ഗായത്രി ശങ്കര്‍, സഞ്ചിത ഷെട്ടി എന്നിവരാണ് നായികമാര്‍. സായ്‌ കുമാര്‍, പ്രഗതി, നാസ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്രഭു ദേവ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ആദിക രവിചന്ദ്രനും സൂരിയും ചേര്‍ന്ന് സംവിധാനം ചെയ്‌ത സിനിമയുടെ വിതരണം ശ്രീ ബാല എന്‍റര്‍ടെയിന്‍മെന്‍റാണ്. ഭരതന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ആര്‍ വി ഭരതനാണ് സിനിമയുടെ നിര്‍മാണം. ഗണേശന്‍ ശേഖര്‍ സംഗീതവും നിര്‍വഹിച്ചു. സെല്‍വകുമാര്‍ എസ്‌.കെ ആണ് ഛായാഗ്രഹണം. റൂബന്‍ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്.

ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് പ്രഭു ദേവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ബഗീര'യിലെ പ്രഭു ദേവയുടെ പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നീളന്‍ തലമുടിയും ചുവപ്പും കറുപ്പും നിറമുള്ള ജൂഡോ യൂണിഫോമും ധരിച്ച പ്രഭു ദേവയുടെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോസ്‌റ്ററില്‍ കോപം നിറഞ്ഞ പരിഹാസമായിരുന്നു പ്രഭുദേവയുടെ മുഖത്ത് പ്രകടമായിരിക്കുന്നത്.

മറ്റൊരു പോസ്‌റ്ററില്‍ തല മൊട്ടയടിച്ച്, കണ്ണുകളില്‍ നിന്നും അഗ്നി ജ്വാല മിന്നിക്കുന്നതാണ് കാണാനാവുക. പ്രഭു ദേവയെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ളതാണ് 'ബഗീര'യിലെ താരത്തിന്‍റെ ഗെറ്റപ്പ്. 49 കാരനായ പ്രഭു ദേവ അഭിനയ ജീവിതത്തില്‍ തന്‍റെ 27 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.

കൊറിയോഗ്രാഫി വിടാതെ പ്രഭു ദേവ: മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ആയിഷ'യ്‌ക്ക് വേണ്ടി കൊറിയോഗ്രാഫി ഒരുക്കിയത് പ്രഭുദേവ ആയിരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം 'ആയിഷ'യിലൂടെ പ്രഭു ദേവ വീണ്ടും മലയാള സിനിമയിലേയ്‌ക്ക് നൃത്ത സംവിധായകനായി തിരികെയെത്തിയത് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

നവാഗതനായ ആമിര്‍ പള്ളിക്കലാണ് നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള 'ആയിഷ'യുടെ സംവിധാനം. എം. ജയചന്ദ്രന്‍ ആയിരുന്നു 'ആയിഷ'യിലെ ഗാനങ്ങള്‍ക്ക് സംവിധാനം ഒരുക്കിയത്. ഇന്ത്യൻ, അറബി പിന്നണി ഗായകരാണ് ചിത്രത്തിന് വേണ്ടി പാടിയത്. ബി.കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

മലയാളമടക്കം ഇംഗ്ലീഷ് അറബി, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഏഴ്‌ ഭാഷകളിലാണ് 'ആയിഷ' റിലീസ് ചെയ്‌തത്. രാധിക, പൂര്‍ണിമ, സജ്‌ന, സുമയ്യ, സറഫീന, ഇസ്ലാം, ലത്തീഫ, സലാമ, ജെന്നിഫര്‍ തുടങ്ങി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.

ആഷിഫ് കക്കോടിയാണ് 'ആയിഷ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ കാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മാണം. ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ലാസ്‌റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ സക്കറിയ വാവാട്, ഷംസുദ്ദീന്‍, അനീഷ് പി.ബി, ഹാരിസ് ദേശം, ബിനീഷ് ചന്ദ്രൻ എന്നിവര്‍ 'ആയിഷ'യുടെ സഹ നിർമാതാക്കളുമാണ്.

Also Read:വിജയ്‌ക്ക്‌ വേണ്ടി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവ ; ഒരുമിക്കുന്നത് ബിഗ് ജഡ്‌ജറ്റ് ചിത്രത്തില്‍

ABOUT THE AUTHOR

...view details