കേരളം

kerala

ETV Bharat / entertainment

പ്രഭാസും കൃതി സനോണും മാലിദ്വീപിലേക്ക്, വിവാഹ നിശ്ചയം പ്രതീക്ഷിച്ച് ആരാധകർ - സത്യാവസ്ഥ വെളിപ്പെടുത്തി പ്രഭാസ് ടീം

ആദിപുരുഷ് താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സത്യാവസ്ഥ വെളിപ്പെടുത്തി പ്രഭാസ് ടീം..

Prabhas Kriti Sanon engagement in Maladives  Prabhas Kriti Sanon engagement  Maladives  Prabhas Kriti Sanon  Prabhas  Kriti Sanon  പ്രഭാസ് കൃതി സനോൺ വിവാഹ നിശ്ചയം  പ്രഭാസ് കൃതി സനോൺ  പ്രഭാസ്  കൃതി സനോൺ  പ്രഭാസും കൃതി സനോണും  PraKriti engagement news  Prabhas team about PraKriti engagement  Prabhas teams about PraKriti engagement rumours  Prabhas Kriti Sanon dating rumours  Kriti Sanon reacts to relationship with Prabhas  Varun Dhawan about Prabhas Kriti dating rumours  Prabhas Kriti in Adipurush teaser launch  ആദിപുരുഷ് താരങ്ങള്‍  സത്യാവസ്ഥ വെളിപ്പെടുത്തി പ്രഭാസ് ടീം  പ്രഭാസ് കൃതി സനോൺ വിവാഹ നിശ്ചയം മാലിദ്വീപില്‍
പ്രഭാസ് കൃതി സനോൺ വിവാഹ നിശ്ചയം മാലിദ്വീപില്‍

By

Published : Feb 8, 2023, 3:10 PM IST

ഹൈദരാബാദ്:സിദ്ധാര്‍ഥ്‌ മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ ശേഷം 'ആദിപുരുഷ്' താരങ്ങളുടെ ആ വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധക ലോകം. കൃതി സനോണും പ്രഭാസും വിവാഹത്തിലേയ്‌ക്ക് കടക്കുന്നതായാണ് അഭ്യൂഹങ്ങള്‍. വിവാഹ നിശ്ചയത്തിനായി ഇരുവരും മാലിദ്വീപിലേയ്‌ക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Prabhas Kriti Sanon engagement in Maladives:പ്രഭാസിന്‍റെയും കൃതിയുടെയും വിവാഹ നിശ്ചയം അടുത്ത ആഴ്‌ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ നിരൂപകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉമൈര്‍ സന്ധു ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രഭാസ് കൃതി സനോണ്‍ വിവാഹ നിശ്ചയം മാലിദ്വീപില്‍ നടക്കുമെന്ന്‌ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഉമൈര്‍ സന്ധു. 'പ്രഭാസ്‌ കൃതി സനോണ്‍ വിവാഹ നിശ്ചയം അടുത്ത ആഴ്‌ച മാലിദ്വീപില്‍ നടക്കും. വളരെ സന്തോഷം.' -ഇപ്രകാരമായിരുന്നു ഉമൈര്‍ സന്ധുവിന്‍റെ ട്വീറ്റ്.

PraKriti engagement news: തങ്ങളുടെ പ്രിയപ്പെട്ട താരം ജീവിതത്തില്‍ പ്രണയം കണ്ടെത്തുന്നത് കാണാന്‍ പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഉമൈറിന്‍റെ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. കൃതിയുടെയും പ്രഭാസിന്‍റെയും ആരാധകര്‍ ഇരുതാരങ്ങളെയും 'പ്രകൃതി' (PraKriti) എന്നാണ് സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹ നിശ്ചയ വാര്‍ത്ത ആരാധകര്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്.

Prabhas team about PraKriti engagement: അതേസമയം ആ വാര്‍ത്തയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ വിവാഹ നിശ്ചയത്തെ കുറിച്ചുള്ള പ്രഭാസിന്‍റെ ടീമിന്‍റെ വെളിപ്പെടുത്തല്‍ പ്രഭാസ് ആരാധകരെ നിരാശാരാക്കിയിരിക്കുകയാണ്. ഉമൈറിന്‍റെ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്നാണ് പ്രഭാസ് ടീം പറയുന്നത്.

Prabhas teams about PraKriti engagement rumours: പ്രഭാസ് -കൃതി വിവാഹ നിശ്ചയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് പ്രഭാസ് ടീം. പ്രഭാസും കൃതിയും സൗഹൃദത്തിലാണെന്നും എന്നാല്‍ അതിനപ്പുറം ഒന്നുമില്ലെന്നും പ്രഭാസ് ടീം അറിയിച്ചു. 'പ്രഭാസും കൃതിയും വെറും സുഹൃത്തുക്കള്‍ മാത്രമാണ്. അവര്‍ വിവാഹ നിശ്ചയം നടത്തുമെന്ന വാര്‍ത്ത ശരിയല്ല.' -പ്രഭാസ് ടീം ഒരു മാധ്യമത്തോട് വ്യക്തമാക്കി.

Prabhas Kriti Sanon dating rumours:ഓം റൗട്ടിന്‍റെ വരാനിരിക്കുന്ന 'ആദിപുരുഷ്' എന്ന ചിത്രത്തില്‍ പ്രഭാസും കൃതി സനോണും ഒന്നിച്ചെത്തുന്നുണ്ട്. രാമായണത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസ് ശ്രീരാമന്‍റെ വേഷത്തിലും കൃതി സനോണ്‍ സീതയുടെ വേഷത്തിലുമാണ് എത്തുന്നത്. 'ഏറ്റവും സുന്ദരമായ രണ്ട് മനുഷ്യര്‍..', 'ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ മാജിക് കാണാന്‍ ഇനിയും കാത്തിരിക്കാന്‍ ആകില്ല.' -തുടങ്ങി നിരവധി കമന്‍റുകളാണ് പ്രകൃതി ആരാധകര്‍ കുറിച്ചിരിക്കുന്നത്.

Varun Dhawan about Prabhas Kriti dating rumours:'ഭേഡിയ' സിനിമയുടെ പ്രൊമോഷനിടെ വരുണ്‍ ധവാന്‍ ഇതേകുറിച്ച് സൂചന നല്‍കിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്ന കിംവദന്തികള്‍ക്ക് തുടക്കം കുറിച്ചത്. പ്രഭാസ് കൃതി സനോണ്‍ ബന്ധത്തെ കുറിച്ചുള്ള വരുണ്‍ ധവാന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തനിക്കെതിരെയുള്ള കിംവദന്തികളെ തള്ളിക്കളയാന്‍ ഒടുവില്‍ കൃതി സനോണിന് സോഷ്യല്‍ മീഡിയയില്‍ എത്തേണ്ടിവന്നു.

Kriti Sanon reacts to relationship with Prabhas:'ഇത് പ്രണയമോ പിആര്‍ ഓ അല്ല. ഞങ്ങളുടെ 'ഭേഡിയ' ഒരു റിയാലിറ്റി ഷോയില്‍ കുറച്ച്‌ വന്യമായി പോയി. ഒപ്പം അവന്‍റെ രസകരമായ പരിഹാസവും ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ചില പോര്‍ട്ടല്‍ എന്‍റെ വിവാഹ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഞാന്‍ നിങ്ങളുടെ കുമിള പൊട്ടിക്കട്ടെ.. കിംവദന്തികളാണ്.. തീര്‍ത്തും അടിസ്ഥാന രഹിതമാണ്. '-ഇപ്രകാരമാണ്‌ തനിക്കെതിരെ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കെതിരെ കൃതി സനോണ്‍ പ്രതികരിച്ചത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പോസ്‌റ്റ്‌ പങ്കുവച്ച് താരം രംഗത്തെത്തിയത്.

Prabhas Kriti in Adipurush teaser launch:കഴിഞ്ഞ ഒക്‌ടോബറില്‍ 'ആദിപുരുഷ്' ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ ലോഞ്ചിനിടെ കൃതിയും പ്രഭാസും തമ്മില്‍ സ്‌ക്രീനിന് പുറത്ത് ഒരു അനായാസ കെമിസ്‌ട്രി പങ്കിടുന്നതായി ആരാധകര്‍ക്ക് തോന്നിയിരുന്നു. പ്രഭാസിന്‍റെയും കൃതിയുടെയും ടീസര്‍ ലോഞ്ചില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളായി പ്രചരിക്കുന്നുണ്ടെങ്കിലും തങ്ങള്‍ പ്രണയത്തിലാണെന്നുള്ളതിന്‍റെ തെളിവുകളൊന്നും താരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

Also Read: പ്രഭാസും കൃതിയും പ്രണയത്തിൽ? സിനിമയിലെ രാമനും സീതയും ജീവിതത്തിലും ഒന്നിക്കുമോ...

ABOUT THE AUTHOR

...view details