നെറ്റ്ഫ്ലിക്‌സിന്‍റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രഭാസ് ആരാധകര്‍. രാജ്യമെമ്പാടുമുള്ള ആരാധകര്‍ തങ്ങളുടെ ഫോണില്‍ നിന്നും നെറ്റ്‌ഫ്ലിക്‌സ് ഒഴിവാക്കിയാണ് ആരാധകര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. പ്രഭാസിന്‍റെ 'സാഹോ' എന്ന ചിത്രത്തില്‍ നിന്നും അണിയറപ്രവര്‍ത്തകര്‍ ഒഴിവാക്കിയ രംഗം നെറ്റ്‌ഫ്ലിക്‌സ് ഇന്തോനേഷ്യ ഉള്‍പ്പെടുത്തിയതാണ് നെറ്റ്‌ഫ്ലിക്‌സിന് തിരിച്ചടിയായത്.
ഇതിനോടകം തന്നെ നിരവധി പ്രഭാസ് ആരാധകര്‍ നെറ്റ്‌ഫ്ലിക്‌സ് അണ്‍ സബ്‌സ്‌ക്രൈബ് ചെയ്‌തു. അണ്‍ സബ്‌സ്‌ക്രൈബ് നെറ്റ്‌ഫ്ലിക്‌സ് ഹാഷ്‌ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡായും മാറിയിട്ടുണ്ട്. തങ്ങളുടെ ഫോണുകളില്‍ നിന്നും നെറ്റ്‌ഫ്ലിക്‌സ് ആപ്പ് അണ്‍ ഇന്‍സ്‌റ്റോള്‍ ചെയ്‌തതിന്‍റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ തങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.