Adipurush poster: തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ആദിപുരുഷ്'. 'ആദിപുരുഷി'ന്‍റെ പുതിയ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രഭാസിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചായിരുന്നു 'ആദിപുരുഷ്' പോസ്‌റ്റര്‍ അണിയറക്കാര്‍ പങ്കുവച്ചത്.
Prabhas as Raman: കയ്യില്‍ അമ്പും വില്ലും ഏന്തി ശ്രീരാമനായി നില്‍ക്കുന്ന പ്രഭാസിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. രാമായണ കഥയെ ആസ്‌പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'. ശ്രീരാമനായി പ്രഭാസ് വേഷമിടുമ്പോള്‍ സീതയായെത്തുന്നത് കൃതി സനോണ്‍ ആണ്. രാവണനായി സെയ്‌ഫ് അലി ഖാനും എത്തും. ദേവ്‌ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സണ്ണി സിംഗ്, സോണല്‍ ചൗഹാന്‍, തൃപ്‌തി തൊറാഡ്‌മല്‍ തുടങ്ങിയവരും സുപ്രധാന വേഷത്തിലുണ്ട്.