കേരളം

kerala

ETV Bharat / entertainment

പച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥയുമായി പൊട്ടിച്ചൂട്ട്; ചിത്രീകരണം ആരംഭിച്ചു - പൊട്ടിച്ചൂട്ടിലെ അഭനേതാക്കള്‍

Pottichoottu movie shooting starts: യവനിക ഗോപാലകൃഷ്‌ണൻ, സീമ ജി നായർ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന പൊട്ടിച്ചൂട്ട് സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

Pottichoottu movie shooting starts  Pottichoottu movie  പച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥയുമായി പൊട്ടിച്ചൂട്ട്  പൊട്ടിച്ചൂട്ട് ചിത്രീകരണം ആരംഭിച്ചു  പൊട്ടിച്ചൂട്ട് സിനിമയുടെ ചിത്രീകരണം  പൊട്ടിച്ചൂട്ട് ചിത്രീകരണം ചെർപ്പുളശ്ശേരിയില്‍  മാധ്യമപ്രവര്‍ത്തകന്‍ പി മുരളി മോഹൻ  പി മുരളി മോഹൻ സംവിധാനം ചെയ്യുന്ന പൊട്ടിച്ചൂട്ട്  പൊട്ടിച്ചൂട്ടിലെ അഭനേതാക്കള്‍  Pottichoottu shooting on Palakkad
Pottichoottu movie shooting starts

By ETV Bharat Kerala Team

Published : Nov 30, 2023, 1:14 PM IST

ച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രവുമായി മാധ്യമപ്രവര്‍ത്തകനായ പി മുരളി മോഹൻ. പി മുരളി മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പൊട്ടിച്ചൂട്ട്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

യവനിക ഗോപാലകൃഷ്‌ണൻ, സീമ ജി നായർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്. ഇവരെ കൂടാതെ സൂര്യ, രാജീവ് കാറൽമണ്ണ, അനിൽ ബേബി, സുധ നെടുങ്ങാടി, ഗിരീഷ് ആലമ്പാടൻ, രാജേഷ് അടയ്ക്കാപത്തൂർ, അനിൽ ബേബി, ഖാലിദ്, അഗസ്‌തി ആനക്കാംപൊയിൽ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Also Read:ദേവ് മോഹന്‍റെ 'പുള്ളി' ഡിസംബർ 8ന്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

അനുഗ്രഹ വിഷൻ ആണ് സിനിമയുടെ നിര്‍മാണം. ദേവൻ മോഹൻ സിനിമയുടെ ഛായാഗ്രഹണവും റിജീഷ് കോട്ടുവിളയിൽ എഡിറ്റിംഗും നിര്‍വഹിക്കും. രാജേഷ് ബാബു കെ ശൂരനാട് ആണ് സംഗീതവും ബിജിഎമ്മും ഒരുക്കുക.

കല - രാജേഷ് അടക്കാപത്തൂർ, വസ്ത്രാലങ്കാരം - ദേവൻ, മേക്കപ്പ് - ബിജി, ചീഫ് അസോസിയറ്റ് ഡയറക്‌ടർ - മോഹൻ സി നീലമംഗലം, അസിസ്‌റ്റന്‍റ്‌ ഡയറക്‌ടർ - സത്യൻ ചെർപ്പുളശ്ശേരി, പവിദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗിരീഷ് ആലമ്പാട്, പ്രൊഡക്ഷൻ മാനേജർ-പി കൃഷ്‌ണ പിള്ള, പ്രൊഡക്ഷൻ കൺട്രോളർ - ഷജിത് തിക്കോടി, സ്‌റ്റുഡിയോ - ആർ മീഡിയ സ്‌റ്റുഡിയോസ് കൊച്ചിൻ, സ്‌റ്റിൽസ് - ഗോപി കുലുക്കല്ലൂർ, പോസ്‌റ്റർ ഡിസൈനർ - മനോജ് ഡിസൈൻ, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിക്കും.

Also Read:Indrans Bhavana Rani Movie Trailer ഉദ്വേഗജനകമായി റാണി ട്രെയിലര്‍; ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ ഭാവനയും ഇന്ദ്രന്‍സും ഉര്‍വശിയും

അതേസമയം മിസ്‌റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്‍റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്‌ത 'നൊണ' റിലീസിനൊരുങ്ങുകയാണ്. ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. ഡിസംബർ എട്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഗോഡ്‌വിൻ, സതീഷ് കെ കുന്നത്ത്, ശ്രീജിത്ത്‌ രവി, ബിജു ജയാനന്ദൻ, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, പ്രമോദ് വെളിയനാട്, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

'സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ ദേവ് മോഹന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'പുള്ളി'യും ഡിസംബർ എട്ടിനാണ് തിയേറ്ററുകളില്‍ എത്തുക. ഇന്ദ്രന്‍സും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ജിജു അശോകൻ ആണ് സിനിമയുടെ സംവിധാനം. 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പുള്ളി'. മീനാക്ഷി ദിനേശ് ആണ് ചിത്രത്തിലെ നായിക.

Also Read:കോമഡി എന്‍റർടെയിനറുമായി കൃഷ്‌ണ ശങ്കർ ; 'പട്ടാപ്പകൽ' സെക്കന്‍റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details