കേരളം

kerala

ETV Bharat / entertainment

വിട പറഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കാ ദോസ്‌ത്‌ - പ്രധാന സിനിമകള്‍

ഗഫൂറിക്ക, കോയ, പോക്കര്‍, അബൂബക്കര്‍, ജബ്ബാര്‍, മൂസാക്ക, ഖാദര്‍, തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയ...

Popular Malayalam Comedian Mamukkoya  Malayalam Comedian Mamukkoya  Comedian Mamukkoya  Mamukkoya  മലയാളികളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കാ ദോസ്‌ത്‌  ഗഫൂര്‍ക്കാ ദോസ്‌ത്‌  മലയാള സിനിമയുടെ മാപ്പിള ശൈലി  ഗഫൂറിക്ക  മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയ  മലയാളികളുടെ ഗഫൂര്‍ക്കാ ദോസ്‌ത്‌  തുടക്കം നാടകത്തിലൂടെ  മലയാള സിനിമയിലെ ആദ്യ കൊമേഡിയന്‍ അവാര്‍ഡ്  പ്രധാന സിനിമകള്‍  മാമുക്കോയ
മലയാളികളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കാ ദോസ്‌ത്‌

By

Published : Apr 26, 2023, 1:25 PM IST

മലയാളികളുടെ ഗഫൂര്‍ക്കാ ദോസ്‌ത്‌:മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ... നിരവധി ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞ മുഖം... മലയാളികളുടെ ഗഫൂര്‍ കാ ദോസ്‌ത്‌... മലയാള സിനിമയ്ക്ക് മാപ്പിള ഭാഷയും മലബാർ ശൈലിയും സമ്മാനിച്ച് ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ നടനായിരുന്നു മാമുക്കോയ.

ഗഫൂറിക്ക, കോയ, പോക്കര്‍, അബൂബക്കര്‍, ജബ്ബാര്‍, മൂസാക്ക, ഖാദര്‍, തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായൊരിടം കണ്ടെത്തി. നാടകത്തില്‍ നിന്ന് 1979ല്‍ വെള്ളിത്തിരയിലെത്തിയ അദ്ദേഹം സിനിമയ്‌ക്കായി സമ്മാനിച്ചത് അദ്ദേഹത്തിന്‍റെ 44 വര്‍ഷങ്ങള്‍. 450ല്‍ പരം സിനിമ‍കളിലാണ് ഈ കാലയളവില്‍ അദ്ദേഹം അഭിനയിച്ചത്.

സ്വകാര്യ ജീവിതം: ചാലിക്കണ്ടിയിൽ മുഹമ്മദിന്‍റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5നാണ് ജനനം. ഒരു സഹോദരനുമുണ്ട് (കോയക്കുട്ടി). കോഴിക്കോട് എംഎം ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. സുഹയാണ് ജീവിത സഖി. നാല് മക്കളുണ്. മുഹമ്മദ് നിസാർ, ഷാഹിത, നദിയ, അബ്‌ദുൾ റഷീദ്. ബേപ്പൂരിനടുത്ത് കോഴിക്കോട്ടാണ് താമസം.

തുടക്കം നാടകത്തിലൂടെ: നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലെത്തുന്നത്. നാടക നടനായാണ് മാമുക്കോയ സിനിമ ജീവിതം ആരംഭിച്ചത്. 1979ല്‍ പുറത്തിറങ്ങിയ 'അന്യരുടെ ഭൂമി' എന്ന സിനിമയിലൂടെയാണ് അദ്ദേഹം ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. എസ് കൊന്നനാട്ടിന്‍റെ 'സുറുമയിട്ട കണ്ണുകള്‍' ആണ് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രം. ഈ സിനിമയ്‌ക്ക് ശേഷം തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനാണ് മാമുക്കോയയെ സംവിധായകന്‍ സത്യൻ അന്തിക്കാടിന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ' അഭിനയിച്ചു.

മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങിയ സത്യന്‍ അന്തിക്കാടിന്‍റെ 'നാടോടിക്കാറ്റ്' (1987) എന്ന സിനിമയിലെ ഗഫൂറിന്‍റെ വേഷം ചെയ്‌ത് അദ്ദേഹം മലയാള സിനിമയിലും മലയാളികള്‍ക്കിടയിലും പേരെടുത്തു. ഗഫൂർ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. പിന്നീട് ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരു പരമ്പര പുറത്തിറങ്ങിയിരുന്നു.

കോമഡി മാത്രമല്ല സീരിയസ്‌ റോളുകളും വഴങ്ങും: 2004ല്‍ കമല്‍ സംവിധാനം ചെയ്‌ത 'പെരുമഴക്കാലം' എന്ന സിനിമയിലെ മികച്ച അഭിനയ പ്രകടനത്തിലൂടെ അവാര്‍ഡ് നേടിയ അദ്ദേഹം സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സീരിയസ് വേഷങ്ങളും ചെയ്യാനാകുമെന്ന് അദ്ദേഹം തെളിയിച്ചു. പിന്നീട് ഈ സിനിമയ്‌ക്ക് സമാനമായി സുവീരന്‍ സംവിധാനം ചെയ്‌ത 'ബ്യാരി' എന്ന സിനിമയിലും വേഷമിട്ടു. ഈ സിനിമയ്‌ക്ക് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. 2001ല്‍ പുറത്തിറങ്ങിയ 'കോരപ്പൻ, ദ ഗ്രേറ്റ്' ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു പ്രധാന ചിത്രം.

മലയാള സിനിമയിലെ ആദ്യ കൊമേഡിയന്‍ അവാര്‍ഡ്:തന്‍റേതായ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനായി. മികച്ച കൊമേഡിയനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ നടന്‍ കൂടിയാണ്‌ അദ്ദേഹം. 'പെരുമഴക്കാലം' എന്ന സിനിമയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. 2008ല്‍ 'ഇന്നത്തെ ചിന്താ വിഷയം' എന്ന സിമയിലെ പ്രകടനത്തിന് മികച്ച കോമഡി താരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

പ്രധാന സിനിമകള്‍:സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, സ്‌നേഹമുള്ള സിംഹം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, രാരീരം, അതിനുമപ്പുറം, കാലം മാറി കഥ മാറി, നാല്‍ക്കവല, ഉണ്ണികളെ ഒരു കഥ പറയാം, ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, അടിമകള്‍ ഉടമകള്‍, ഓഗസ്‌റ്റ് 1, ധ്വനി, പട്ടണപ്രവേശം, പൊന്‍മുട്ടയിടുന്ന താറാവ്, ആര്‍ധം, വചനം, വടക്കുനോക്കിയന്ത്രം, സ്വാഗതം, കിരീടം, മഴവില്‍ക്കാവടി, പ്രാദേശിക വാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, റാംജി റാവു സ്‌പീക്കിംഗ്, വരവേല്‍പ്പ്, ചെറിയ ലോകവും വലിയ മനുഷ്യരും, മേയ്‌ ദിനം, ശുഭയാത്ര, പാവക്കൂത്ത്, ഹിസ് ഹൈനസ് അബ്‌ദുള്ള, രാജവാഴ്‌ച, രണ്ടാം വരവ്, സസ്‌നേഹം, തലയണ മന്ത്രം, തൂവല്‍സ്‌പര്‍ശം, സൗഹൃദം, ആകാശ കോട്ടയിലെ സുല്‍ത്താന്‍, സന്ദേശം, കണ്‍കെട്ട്, ആയുഷ്‌കാലം, ഘോഷയാത്ര, ചെങ്കോല്‍, ജൂനിയര്‍ മാണ്ഡ്രാക്ക്, ചിന്താവിഷ്‌ടയായ ശ്യാമള, മേഘം, ജോക്കര്‍, പട്ടാളം, തിളക്കം, വെട്ടം, ഉസ്‌താദ് ഹോട്ടല്‍, ഒപ്പം, ഗോധ, പുത്തന്‍ പണം, വണ്‍, കുരുതി, തീര്‍പ്പ്, പ്യാലി എന്നിവയാണ് അദ്ദേഹം വേഷമിട്ട പ്രധാന സിനിമകള്‍.

ABOUT THE AUTHOR

...view details