തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് പൂനം ബജ്‌വ. തെലുഗു സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൂനം മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ജയറാമിന്‍റെയും എല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.
'ഓ സെപ്‌റ്റംബര്‍! എന്‍റെ ആത്‌മാവിനെ ഉണര്‍ത്തുന്ന കാലത്തേക്കുള്ള വാതിലാണ് നീ'; ഒക്‌ടോബറിനെ വരവേറ്റ് പൂനം ബജ്‌വ - ചൈനാടൗണ്‍
ചെറിയൊരു ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി പൂനം ബജ്‌വ. പത്തൊമ്പതാം നൂറ്റാണ്ട്, മേ ഹൂം മൂസ എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ നടി പൂനം പ്രത്യക്ഷപ്പെട്ടിരുന്നു
ചെറിയൊരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. തിരുവോണത്തിന് തിയേറ്ററുകളില്‍ എത്തിയ പത്തൊമ്പതാം നൂറ്റാണ്ടിലും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മേ ഹൂം മൂസയിലും പൂനം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ഒക്ടോബര്‍ മാസത്തെ വരവേറ്റു കൊണ്ട് താരം പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ്. 'ഹലോ ഒക്‌ടോബര്‍....ഓ സെപ്‌റ്റംബര്‍! എന്‍റെ ആത്‌മാവിനെ ഉണര്‍ത്തുന്ന കാലത്തേക്കുള്ള വാതിലാണ് നീ. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. കാരണം എന്‍റെ പ്രിയപ്പെട്ട ഒക്‌ടോബറിന്‍റെ മുന്നോടിയാണ് നീ' പൂനം ബജ്‌വ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.