മുംബൈ : തെന്നിന്ത്യന്‍ താരം പൂജ ഹെഗ്‌ഡെ ഇന്ന് 32ാം പിറന്നാളിന്‍റെ നിറവിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പൂജ പിറന്നാള്‍ ആഘോഷിക്കുന്നത് സല്‍മാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റിലാണ്. 'പുതിയൊരു വര്‍ഷത്തിലേയ്‌ക്ക് കടക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല, ഏറ്റവും ഇഷ്‌ടമുള്ള ജോലിയില്‍ വ്യാപൃതയായി പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണ്' - പൂജ പ്രതികരിച്ചു.
'സെറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് വളരെയധികം രസകരമാണ്. എന്നിലെ പല വശങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ കാണും. അക്ഷയ് കുമാറും കൃതി സനോനും പ്രധാന വേഷത്തിലെത്തിയ ബച്ചന്‍ പാണ്ഡെ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഫര്‍ഹദ് സംജിയാണ് കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍. മാത്രമല്ല, ഒരു ആക്ഷന്‍-എന്‍റര്‍ട്രെയ്‌നര്‍ ചിത്രമെന്ന നിലയിലും ഇതിന്‍റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്' - പൂജ ഹെഗ്‌ഡെ പറഞ്ഞു.