കേരളം

kerala

ETV Bharat / entertainment

Pooja Hegde And Shraddha Kapoor Welcome Luxury Cars : ദസറ ദിനത്തിൽ ആഡംബര കാറുകളെ സ്വാഗതം ചെയ്‌ത് പൂജ ഹെഗ്‌ഡെയും ശ്രദ്ധ കപൂറും - റേഞ്ച് റോവർ എസ്‌വി

Pooja Hegde, Shraddha Kapoor Drove Home swanky New Cars: 4 കോടിയിലധികം വിലമതിക്കുന്ന ആഡംബര കാറുകളാണ് സിനിമാലോകത്തെ താരറാണിമാർ സ്വന്തമാക്കിയത്

Dussehra 2023  pooja hegde new car  Shraddha Kapoor buys Lamborghini  Pooja Hegde buys Range Rover SV  Shraddha Kapoor  Pooja Hegde  Bollywood celebrities car collection  പൂജാ ഹെഗ്‌ഡെയും ശ്രദ്ധ കപൂറും  പൂജാ ഹെഗ്‌ഡെ  ശ്രദ്ധ കപൂർ  ശ്രദ്ധ കപൂറിന്‍റെ ലംബോർഗിനി ഹുറാകാൻ ടെക്‌നിക്ക  ശ്രദ്ധ കപൂറിന്‍റെ പുതിയ കാർ  പൂജ ഹെഗ്‌ഡെയുടെ പുതിയ കാർ  പൂജ ഹെഗ്‌ഡെയുടെ റേഞ്ച് റോവർ എസ്‌വി  ലംബോർഗിനി ഹുറാകാൻ ടെക്‌നിക്ക  റേഞ്ച് റോവർ എസ്‌വി  Pooja Hegde and Shraddha Kapoor
Pooja Hegde and Shraddha Kapoor welcome luxury Cars

By ETV Bharat Kerala Team

Published : Oct 25, 2023, 4:35 PM IST

ഹൈദരാബാദ്: ദ​സ​റ ആ​ഘോ​ഷ​ത്തി​ലലിഞ്ഞ് ചേർന്ന നാളുകളാണ് കടന്നുപോയത്. രാജ്യത്തുടനീളം വൈവിധ്യങ്ങളായ ആഘോഷ പരിപാടികളാണ് സംഘടിക്കപ്പെട്ടത്. എന്നാൽ ചലച്ചിത്ര താരങ്ങളായ പൂജ ഹെഗ്‌ഡെയും ശ്രദ്ധ കപൂറും ഈ വർഷത്തെ തങ്ങളുടെ ദസറ കളറാക്കിയത് മറ്റൊരു രീതിയിലാണ്. കോടികൾ വിലമതിക്കുന്ന കാറുകൾ സ്വന്തമാക്കിയാണ് ഇരുവരും ദസറ ആഘോഷങ്ങൾക്ക് പൂർണതയേകിയത് (Pooja Hegde and Shraddha Kapoor welcome luxury Cars).

ഏകദേശം 4.8 കോടി രൂപ വിലമതിക്കുന്ന, ചുവന്ന നിറത്തിലുള്ള ലംബോർഗിനി ഹുറാകാൻ ടെക്‌നിക്കയാണ് ശ്രദ്ധ കപൂർ സ്വന്തമാക്കിയത്. പൂജയാകട്ടെ ഏതാണ്ട് ഇതേ വിലവരുന്ന റേഞ്ച് റോവർ എസ്‌വിയുമാണ് പുതുതായി തന്‍റെ ഗാരേജിലേക്ക് കൂട്ടിച്ചേർത്തത്. ദസറ ദിനത്തിൽ ബോളിവുഡ് താരസുന്ദരിമാർ പുതിയ കാറുകൾ വീട്ടിലെത്തിച്ചതോടെ ആരാധകരും ആവേശത്തിലായി (Pooja Hegde, Shraddha Kapoor Drove Home swanky New Cars).

തങ്ങളുടെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങൾ ശ്രദ്ധയും പൂജയും സോഷ്യൽ മീഡിയയിൽ പങ്കിട്ടില്ലെങ്കിലും പല പേജുകളും ഇത് സംബന്ധിച്ച് വീഡിയോകൾ വരെ പുറത്തുവിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ താരസുന്ദരിമാരുടെ വാഹനങ്ങൾ വൈറലായി മാറിക്കഴിഞ്ഞു. തന്‍റെ ലംബോർഗിനിക്ക് വേണ്ടി ശ്രദ്ധ പൂജ കർമങ്ങൾ നടത്തുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പിങ്ക് സൽവാർ സ്യൂട്ട് ധരിച്ച് ഫെസ്റ്റിവൽ ലുക്കിലാണ് ശ്രദ്ധ.

തന്‍റെ പുതിയ റേഞ്ച് റോവർ എസ്‌വിക്കൊപ്പം നീല അനാർക്കലി വസ്‌ത്രത്തിലാണ് പൂജാ ഹെഗ്‌ഡെ തിളങ്ങുന്നത്. അമ്മ ലതാ ഹെഗ്‌ഡെ തയ്യാറാക്കിയ ദസറ വിരുന്നിന്‍റെ ഫോട്ടോകൾ നേരത്തെ താരം ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു.

അതേസമയം രൺബീർ കപൂറിനൊപ്പം തു ജൂതി മെയിൻ മക്കാർ എന്ന ചിത്രത്തിലാണ് ശ്രദ്ധ അവസാനമായി അഭിനയിച്ചത്. രാജ്‌കുമാർ റാവുവിനൊപ്പം ഹൊറർ - കോമഡി ചിത്രമായ സ്‌ത്രീയുടെ രണ്ടാം ഭാഗമാണ് താരത്തിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് അമർ കൗശിക്കാണ്.

READ MORE:Stree 2 | 'അവൾ മടങ്ങി വരുന്നു' ; 'സ്‌ത്രീ 2'വിന് തുടക്കം, വീഡിയോ പങ്കുവച്ച് രാജ്‌കുമാർ റാവു

'ദേവ' ആണ് പൂജയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ദസറ ദിനത്തിൽ 'ദേവ'യുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിൽ ഷാഹിദ് കപൂറാണ് നായകനാകുന്നത്. അടുത്ത വർഷം ദസറയ്‌ക്ക്‌ ഈ ചിത്രം റിലീസ് ചെയ്യും.

റോഷൻ ആൻഡ്രൂസിന്‍റെ കന്നി ബോളിവുഡ് ചിത്രമാണ് ദേവ. സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്. സല്‍മാന്‍ ഖാനൊപ്പം കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലും പൂജ നായികയായി എത്തിയിരുന്നു.

READ MORE:ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി റോഷന്‍ ആന്‍ഡ്രൂസ് ; നായകനായി ഷാഹിദ് കപൂര്‍

ABOUT THE AUTHOR

...view details