കേരളം

kerala

ETV Bharat / entertainment

വിപ്ലവത്തിനൊരുങ്ങി മധുരാന്തകന്‍; പൊന്നിയിന്‍ സെല്‍വന്‍ 2ലെ പുതിയ ഗാനം 'ശിവോഹം' പുറത്ത് - ശിവോഹം ഗാനം

എട്ടോളം ഗായകര്‍ ചേര്‍ന്നാണ് എആർ റഹ്‌മാൻ ഈണമിട്ട ശിവോഹം ആലപിച്ചിരിക്കുന്നത്. സിംഹാസനത്തിനായി ആദിത്യ കരികാലനൊപ്പം മത്സരത്തിന്‌ ഇറങ്ങി തിരിച്ച മധുരാന്തകനെ കുറിച്ചാണ് ഈ ഗാനം

Ponniyin Selvan 2 song Shivoham  rebellion of Madhurantakan  Madhurantakan  Ponniyin Selvan 2 song  Shivoham  Ponniyin Selvan  Ponniyin Selvan 2  എആർ റഹ്മാൻ ഈണമിട്ട ശിവോഹം  മത്സരത്തിന്‌ ഇറങ്ങി തിരിച്ച് മധുരാന്തകന്‍  മധുരാന്തകന്‍  ആദിത്യ കരികാലന്‍  പൊന്നിയിൻ സെൽവൻ 2  പൊന്നിയിൻ സെൽവൻ 1  1പൊന്നിയിൻ സെൽവൻ  പൊന്നിയിന്‍ സെല്‍വന്‍ 2ലെ ശിവോഹം ഗാനം പുറത്ത്  പൊന്നിയിന്‍ സെല്‍വന്‍ 2ലെ ശിവോഹം ഗാനം  ശിവോഹം ഗാനം പുറത്ത്  ശിവോഹം ഗാനം  ശിവോഹം
പൊന്നിയിന്‍ സെല്‍വന്‍ 2ലെ ശിവോഹം ഗാനം പുറത്ത്

By

Published : Apr 13, 2023, 10:09 AM IST

മണിരത്‌നത്തിന്‍റെ 'പൊന്നിയിൻ സെൽവൻ 2' ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. മധുരാന്തകൻ അഥവ ഉത്തമ ചോളന്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ശിവോഹം എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മലയാളികളുടെ പ്രിയതാരം റഹ്‌മാന്‍ ആണ് ചിത്രത്തില്‍ മധുരാന്തകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജീവിത കാലം മുഴുവന്‍ ഒരു ശിവഭക്തനായിരിക്കുക എന്ന പിതാവിന്‍റെ വാക്കിനാല്‍ കുട്ടിക്കാലം മുതല്‍ മധുരാന്തകനെയും ഇതിനായി പരിശീലിപ്പിച്ചിരുന്നു. പക്ഷേ അധികാരത്തോടുള്ള അവന്‍റെ അടങ്ങാത്ത മോഹം ഒടുവിൽ ശിവ ഭക്തിയില്‍ നിന്നും അവനെ അകറ്റി. സിംഹാസനത്തിനായി ആദിത്യ കരികാലനുമായി മധുരാന്തകന്‍ മത്സരത്തിന് ഇറങ്ങിത്തിരിക്കുകയാണ്. വിക്രമാണ് ചിത്രത്തില്‍ ആദിത്യ കരികാലനായി വേഷമിടുന്നത്.

ആദിശങ്കരന്‍റെ നിർവാണ ശതകത്തെ അടിസ്ഥാനമാക്കിയുള്ള ശിവോഹം ഒരർഥത്തിൽ മധുരാന്തകന്‍റെ അധികാര ദാഹത്തിന് എതിരാണ്. ശാരീരികവും ഭൗതികവുമായ ലോകത്തെ വെടിഞ്ഞ്, പരമമായ ബോധത്തിൽ ഒന്നിനെ പ്രാപിക്കുന്നതാണ് ശിവോഹം.

Also Read:'കണ്ണുകളിൽ തീ, ഹൃദയത്തിൽ സ്‌നേഹം, വാളുകളിൽ രക്തം, പോരാടാൻ ചോളന്മാർ വീണ്ടും'; പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്

എട്ടോളം ഗായകര്‍ ചേര്‍ന്നാണ് 1.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ശിവോഹം ആലപിച്ചിരിക്കുന്നത്. സത്യപ്രകാശ്, ഡോ നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ഷെൻബാഗരാജ്, ടി എസ് അയ്യപ്പൻ എന്നിവരാണ് ഗായകര്‍. ശൈവരെയും അഘോരികളെയും സഹായികളായി കൂട്ടികൊണ്ട് കലാപത്തിന് ഇറങ്ങിത്തിരിച്ച മധുരാന്തകനെയാണ് ശിവോഹം ഗാനത്തില്‍ കാണാനാവുക.

'പൊന്നിയിന്‍ സെല്‍വന്‍' ചലച്ചിത്ര പരമ്പരയുടെ രണ്ടാം ഭാഗവും അവസാന ഭാഗവുമായ 'പൊന്നിയിൻ സെൽവൻ 2' ഏപ്രിൽ 28നാണ് റിലീസിനെത്തുക. സാമ്രാജ്യത്തിന് അകത്തും പുറത്തുമുള്ള ശക്തികൾക്കെതിരായ ചോളന്‍റെ പോരാട്ടത്തിന്‍റെ ബാക്കി കഥയാണ് ചിത്രം പറയുന്നത്. അതോടൊപ്പം ഊമൈ റാണി ആരാണ് എന്നതും, ഊമൈ റാണിക്ക് നന്ദിനിയോടുള്ള സാമ്യം എന്തുകൊണ്ടാണെന്നതും പൊന്നിയില്‍ സെല്‍വന്‍ രണ്ടാം ഭാഗത്തില്‍ വെളിപ്പെടുത്തും.

പൊന്നിയിൻ സെൽവൻ 1 ഇതിനോടകം തന്നെ രണ്ട് ഭാഗങ്ങളുടെ ബജറ്റിനേക്കാൾ കൂടുതൽ കലക്ഷൻ നേടിയിട്ടുണ്ടെന്നാണ് സിനിമ ട്രേഡ് അനലിസ്‌റ്റുകൾ പറയുന്നത്. അതേസമയം 'പൊന്നിയിന്‍ സെല്‍വന്‍ 2' ഒന്നാം ഭാഗത്തിന്‍റെ കലക്ഷന്‍ മറികടക്കുമെന്നാണ് സൂചന.

വിക്രം, ഐശ്വര്യ റായ്‌, തൃഷ, ജയം രവി, ജയറാം, കാർത്തി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. കൽക്കി കൃഷ്‌ണമൂര്‍ത്തിയുടെ തമിഴ്‌ നോവലിന്‍റെ സിനിമാറ്റിക് അവലംബമാണ് അതേ പേരില്‍ പുറത്തിറങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍ 1'.

'പൊന്നിയിന്‍ സെല്‍വന്‍ 1' അവസാനിച്ചിടത്ത് നിന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' തുടങ്ങുന്നത്. പൊന്നിയിന്‍ സെല്‍വന്‍ മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ നന്ദിനി രാജ്ഞി കടലിൽ ചാടി പൊന്നിയിന്‍ സെല്‍വനെ രക്ഷപ്പെടുത്തുന്നു. ഇങ്ങനെയാണ് രണ്ടാം ഭാഗം ആരംഭിക്കുക. ചിത്രത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയും നന്ദിനി രാജ്ഞിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായിയുമാണ്.

Also Read:ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഐശ്വര്യ; ആവേശമുയര്‍ത്തി പൊന്നിയിന്‍ സെല്‍വന്‍ 2 ട്രെയിലര്‍

ABOUT THE AUTHOR

...view details