Mani Ratnam big budget movie: ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' റിലീസിനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഈ ബിഗ് ബജറ്റ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
Chola Chola song: സിനിമയുടെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ചോള ചോള' എന്ന പാട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 25 ലക്ഷത്തിലധികം വ്യൂസാണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനെ പുകഴ്‌ത്തുന്ന പാട്ടാണിത്. ഗാനരംഗത്തില്‍ ഐശ്വര്യ റായിയുമുണ്ട്. ഇളങ്കോ കൃഷ്‌ണന്‍റെ വരികള്‍ക്ക് നകുല്‍ അഭയാങ്കറുടെ സംഗീതത്തില്‍ സത്യ പ്രകാശ്, വി.എം മഹാലിംഗം, നകുല്‍ അഭയാങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Ponniyin Selvan release: രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്. 500 കോടി ബജറ്റിലാണ് 'പൊന്നിയിന്‍ സെല്‍വന്‍റെ' ആദ്യ ഭാഗ്യം എടുത്തത്. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്‍മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സെപ്‌റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read:'എനിക്ക് വയര്‍ വേണം, ആ ഒന്നര വര്‍ഷം അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയില്ല'; വെളിപ്പെടുത്തലുമായി ജയറാം