കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് വരാല്‍. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്‌ന്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്‌ണ, ശങ്കര്‍ രാമകൃഷ്‌ണന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്തിന്‍റെ രാഷ്‌ട്രീയം പറയാന്‍ വരാല്‍; അനൂപ് മേനോന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഉടന്‍, ട്രെയിലര്‍ പുറത്ത് - സണ്ണി വെയ്‌ന്‍
നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാല്‍. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്‌ടോബര്‍ 14ന് തിയേറ്ററുകളില്‍ എത്തും
സ്വര്‍ണക്കടത്തിന്‍റെ രാഷ്‌ട്രീയം പറയാന്‍ വരാല്‍; അനൂപ് മേനോന്‍റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഉടന്‍, ട്രെയിലര്‍ പുറത്ത്
നീണ്ട ഇടവേളക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന എന്ന പ്രത്യേകതയും വരാലിന് ഉണ്ട്. ട്രിവാന്‍ഡ്രം ലോഡ്‌ജിന് ശേഷം ടൈം ആഡ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് വരാല്‍. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രോജക്‌റ്റ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.
രവി ചന്ദ്രനാണ് ഛായാഗ്രഹകന്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഒക്‌ടോബര്‍ 14ന് തിയേറ്ററുകളില്‍ എത്തും.