PM Narendra Modi praises Shah Rukh Khan s Pathaan: ബോളിവുഡ് കിംഗ് ഖാന്‍റെ 'പഠാനെ' പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്‌സ് റോം മുന്‍ഷി ബാഗില്‍ നടന്ന 'പഠാന്‍' ഷോകള്‍ ഹൗസ്‌ഫുള്‍ ആയതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഷാരൂഖ് ഖാന്‍ ചിത്രത്തെ അഭിനന്ദിച്ചത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്‌ഫുള്‍ ആയി എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.
PM Narendra Modi s instruction to party workers: ബോളിവുഡിനെ കുറിച്ചും ബോളിവുഡ് താരങ്ങളെ കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 'പഠാനെ'തിരെ നടന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ആയിരുന്നു ഇത്. 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനത്തിലെ ദീപികയുടെ കാവി വസ്‌ത്ര ധാരണത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, രാം കദം തുടങ്ങി ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാന മന്ത്രി രംഗത്തെത്തിയത്.
Sunil Shetty to Yogi Adityanath: ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മോദിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്, ബോളിവുഡ് ബഹിഷ്‌കരണ പ്രവണതയില്‍ നിന്ന് സിനിമ മേഖലയെ സഹായിക്കണമെന്ന് സുനില്‍ ഷെട്ടി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ മാസം മുംബൈയില്‍ വച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടുമുട്ടിയപ്പോള്‍, അദ്ദേഹത്തിന് മുമ്പാകെ സുനില്‍ ഷെട്ടി ഇതുസംബന്ധിച്ച് ചില പരാതികള്‍ ബോധിച്ചിരുന്നു.