കേരളം

kerala

ETV Bharat / entertainment

'നാട്ടു നാട്ടു'വിന് ചുവടുവച്ച് ദക്ഷിണ കൊറിയന്‍ അംബാസഡറും ജീവനക്കാരും ; ട്വീറ്റുമായി മോദി

'നാട്ടു നാട്ടു' ഗാനത്തിന് നൃത്ത ചുവടുകള്‍ വച്ച് ദക്ഷിണ കൊറിയന്‍ അംബാസഡറും ജീവനക്കാരും

South Korean embassy staff groove on Naatu Naatu  PM Modi reacts as South Korean embassy staff dance  South Korean embassy staffs Naatu Naatu dance  Naatu Naatu dance  Naatu Naatu  South Korean embassy  നാട്ടു നാട്ടുവിന് ചുവടുകള്‍ വച്ച് ദക്ഷിണ കൊറിയന്‍  നാട്ടു നാട്ടു ഗാനത്തിന് നൃത്ത ചുവടുകള്‍ വച്ച്  ദക്ഷിണ കൊറിയന്‍ എംബസിയിലെ ഇന്ത്യന്‍ ജീവനക്കാര്‍  നാട്ടു നാട്ടു ഗാനത്തിന് നൃത്ത ചുവടുകള്‍  നാട്ടു നാട്ടു
നാട്ടു നാട്ടുവിന് ചുവടുകള്‍ വച്ച് ദക്ഷിണ കൊറിയന്‍ എംബസി

By

Published : Feb 26, 2023, 5:59 PM IST

South Korean embassy staff groove on Naatu Naatu: രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനം ഇതിനോടകം തന്നെ ലോക പ്രശസ്‌തി നേടിക്കഴിഞ്ഞു. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്, ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് 'നാട്ടു നാട്ടു' ഗാനവും 'ആര്‍ആര്‍ആറും' വാരിക്കൂട്ടിയത്. ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഒറിജിനല്‍ സോംഗ് വിഭാഗത്തിലും 'നാട്ടു നാട്ടു' ഇടംപിടിച്ചിട്ടുണ്ട്.

South Korean embassy staffs Naatu Naatu dance: ഇപ്പോഴിതാ ദക്ഷിണ കൊറിയന്‍ എംബസിയിലെ ജീവനക്കാര്‍ ഗാനത്തിന് നൃത്ത ചുവടുകള്‍ വയ്‌ക്കുകയാണ്. ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചങ്‌ ജേ ബോക്കിനൊപ്പമാണ് ജീവനക്കാരുടെ നൃത്ത ചുവടുകള്‍. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ദക്ഷിണ കൊറിയന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു അടിക്കുറിപ്പും എംബസി പങ്കുവച്ചിട്ടുണ്ട്. 'നിങ്ങള്‍ക്ക് നാട്ടു അറിയാമോ ? കൊറിയന്‍ എംബസിയുടെ നാട്ടു നാട്ടു നൃത്തം സന്തോഷപൂര്‍വം പങ്കുവയ്‌ക്കുന്നു. കൊറിയന്‍ അംബാസഡര്‍ ചങ്‌ ജേ ബോക്കിനൊപ്പം എംബസി ജീവനക്കാര്‍ നടത്തുന്ന നാട്ടു നാട്ടു കാണുക'- ഇങ്ങനെയായിരുന്നു ട്വീറ്റ്.

Also Read:വീണ്ടും പുരസ്‌കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ 3 പുരസ്‌കാരങ്ങള്‍

PM Modi reacts as South Korean embassy staff dance: വീഡിയോ വൈറലായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ എംബസി ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തി.

എസ് എസ് രാജമൗലി സംവിധാനം ചെയ്‌ത ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. അജയ്‌ ദേവ്‌ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആഗോള തലത്തില്‍ 1200 കോടിയിലധികമാണ് കലക്ഷന്‍ നേടിയത്.

ABOUT THE AUTHOR

...view details