കേരളം

kerala

ETV Bharat / entertainment

'പേപ്പട്ടി' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത് - സലീം ബാബ ശിവ ദാമോദർ സിനിമ പേപ്പട്ടി

Peppatty Movie Release: ശിവ ദാമോദർ, അക്ഷര നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പേപ്പട്ടി' ജനുവരി 19 മുതൽ തിയേറ്ററുകളിൽ

Peppatty Movie Release  പേപ്പട്ടി റിലീസ് ജനുവരി 19ന്  സലീം ബാബ ശിവ ദാമോദർ സിനിമ പേപ്പട്ടി  Shiva Damodhar Salim Baba Peppatty
Peppatty Movie Release

By ETV Bharat Kerala Team

Published : Jan 18, 2024, 3:54 PM IST

ക്ഷൻ ഡയറക്‌ടർ സലീം ബാബ സംവിധാനം ചെയ്യുന്ന ചിത്രം 'പേപ്പട്ടി' തിയേറ്ററുകളിലേക്ക്. ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നു. ശിവ ദാമോദർ, അക്ഷര നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പേപ്പട്ടി' ജനുവരി 19 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും (Peppatty Movie Hits theaters on January 19).

സംവിധാനത്തിന് പുറമെ 'പേപ്പട്ടി' സിനിമയുടെ കഥ, ആക്ഷൻ കൊറിയോഗ്രഫി എന്നിവ നിർവഹിക്കുന്നതും സലീം ബാബ തന്നെയാണ്. 'പ്രമുഖൻ', 'വലിയങ്ങാടി' തുടങ്ങി ആറോളം സിനിമകൾ സംവിധാനം ചെയ്‌ത സലീം ബാബയുടെ പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Shiva Damodhar starrer Peppatty Teaser).

മികച്ച ആക്ഷൻ സ്വീക്വൻസുകൾ ചിത്രത്തിൽ ഉടനീളമുണ്ടാകുമെന്ന സൂചന നൽകുന്നതായിരുന്നു ടീസർ. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. സിൽവർ സ്‌കൈ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കുര്യാക്കോസ് കാക്കനാടാണ് 'പേപ്പട്ടി' സിനിമയുടെ നിർമാണം.

അന്തരിച്ച പ്രശസ്‌ത സംവിധായകൻ സിദ്ദിഖും 'പേപ്പട്ടി'യിൽ നിർണായക വേഷത്തിലുണ്ട്. സുധീർ കരമന, നേഹ സക്‌സേന, സുനിൽ സുഖദ, സ്‌ഫടികം ജോർജ്, ബാലാജി, ജയൻ ചേർത്തല എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഡോ. രജിത് കുമാർ, സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീർ നെടുംപള്ളി, എൻ എം ബാദുഷ, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീനാ കുറുപ്പ്, കാർത്തിക ലക്ഷ്‌മി,ബിന്ദു അനീഷ്, അശ്വതി കാക്കനാട്, വീണ പത്തനംതിട്ട തുടങ്ങിയവരും അണിനിരക്കുന്നു.

സാലി മൊയ്‌തീൻ ചിത്രത്തിന്‍റെ ഛായാഗ്രഹണവും ഷൈലേഷ് തിരു എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീമൂലനഗരം പൊന്നനാണ് ഈ ചിത്രത്തിനായി തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. സന്തോഷ് കോടനാട്, ആന്‍റണി പോൾ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അൻവർ അമൻ, അജയ് ജോസഫ് എന്നിവരാണ്. തശി പശ്‌ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - ജോസ് വരാപ്പുഴ, കല - ഗാൽട്ടൺ പീറ്റർ, മേക്കപ്പ് - സുധാകരൻ ടി വി, കോസ്റ്റ്യൂംസ് - കുക്കു ജീവൻ, സ്റ്റിൽസ് - ഷാബു പോൾ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്‌ടർ - വിനയ് വർഗീസ്, ശരത് കുമാർ, സൗണ്ട് ഡിസൈൻ - ശേഖർ ചെന്നൈ, ഡിടിഎസ് - അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സോമൻ പെരിന്തൽമണ്ണ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:'പേപ്പട്ടി ലോറൻസ്', വില്ലനിൽ നിന്നും നായകനിലേക്ക് ; വിശേഷങ്ങളുമായി ശിവ ദാമോദർ

ABOUT THE AUTHOR

...view details