Renu Desai revealed her health issues: തന്‍റെ ആരോഗ്യ പ്രശ്‌നം വെളിപ്പെടുത്തി നടിയും പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യയുമായ രേണു ദേശായി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു തന്‍റെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്‌റ്റഗ്രാമില്‍ ഒരു കുറിപ്പിലൂടെയാണ് നടി തന്‍റെ ആരോഗ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
Renu Desai suffering from heart and health issues: താൻ ചികിത്സയിലാണെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി കുറിച്ചു. 'എന്‍റെ പ്രിയപ്പെട്ടവര്‍ക്കും, ഞാനുമായി അടുപ്പമുള്ളവര്‍ക്കുമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ ഹൃദയ സംബന്ധമായും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളാലും ബുദ്ധിമുട്ടുകയാണ്.
Renu Desai s Instagram post: ചില സമയങ്ങളില്‍ ഇത് മനസിലാക്കാനുള്ള കരുത്ത് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ഞാനിത് ഇവിടെ പോസ്‌റ്റ് ചെയ്യാന്‍ കാരണം, എന്നെയും ഇതുപോലെ അവരുടേതായ ആരോഗ്യ പ്രശ്‌നങ്ങളാലും പോരാടുന്ന മറ്റു പലരെയും ഓര്‍മിപ്പിക്കാനാണ്. എന്തുതന്നെയായാലും നമ്മൾ ശക്തരായിരിക്കണം.. ഈ പ്രക്രിയയിൽ വിശ്വാസം നിലനിർത്തുക. നിങ്ങളിലും ജീവിതത്തിലും പ്രതീക്ഷ കൈവിടരുത്.
Renu shared a smiling picture along post: പ്രപഞ്ചത്തിന് നമുക്ക് വേണ്ടി പ്രപഞ്ചം മധുരമായ പദ്ധതികള്‍ ഒരുക്കുന്നുണ്ട്. പുഞ്ചിരിക്കൂ.. (ചികിത്സകള്‍, മരുന്നുകള്‍, യോഗ, പോഷകാഹാരം തുടങ്ങിയവയുമായി പോകുന്നു.. ഞാന്‍ സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തും. ഉടന്‍ തന്നെ ഷൂട്ടിംഗിലേയ്‌ക്ക് കടക്കുമെന്നും പ്രതീക്ഷിക്കുന്നു.)'- രേണു ദേശായി കുറിച്ചു. തന്‍റെ പുഞ്ചിരിക്കുന്ന ഒരു ചിത്രവും രേണു പങ്കുവച്ചിട്ടുണ്ട്.