കേരളം

kerala

ETV Bharat / entertainment

പഠാൻ വിജയം : 'ബേഷരം രംഗ്' ഗാനരംഗത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറക്കാര്‍ - ദീപിക പദുക്കോൺ

'ബേഷരം രംഗ്' ഗാനത്തിൻ്റെ മേക്കിങ്ങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗാനങ്ങളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം അറിയിച്ച് ദീപിക പദുക്കോൺ.

Pathaan success  Besharam Rang  behind the making  Shah Rukh Khan  Indian actor  Deepika Padukone  Indian actress  ബേഷാരം രംഗ്  ബോളീവുഡ്  Mumbai  ഷാരൂക്ക് ഖാൻ  ബോക്സ് ഓഫീസ്  ദീപിക പദുക്കോൺ  Bollywood
പഠാൻ വിജയം : 'ബേഷാരം രംഗ്' ഗാനത്തിനു പിന്നിൽ

By

Published : Feb 14, 2023, 11:47 AM IST

ഷാരൂഖ്‌ ഖാൻ്റെ 'പഠാൻ' ബോക്‌സോഫിസിൽ ചരിത്രം സൃഷ്‌ടിച്ച് വിജയക്കുതിപ്പ് തുടരുകയാണ്. സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സമയത്ത് 'ബേഷരം രംഗ്' ഗാനത്തിൻ്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കരാലിസ മോണ്ടീറോ, ശിൽപ്പ റാവു, വിശാൽ ശേഖർ എന്നിവർ ചേർന്ന് പാടിയ 'ബേഷാരം രംഗ്' ദീപിക പദുക്കോണിൻ്റെയും, ഷാരൂഖ് ഖാൻ്റെയും മികച്ച കെമിസ്‌ട്രി വെളിവാക്കുന്ന ഒന്നാണ്.

'ചില ഐതിഹാസിക ഗാനങ്ങളുടെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. ഓരോ തവണയും നിങ്ങൾക്ക് അഭിനയിക്കാൻ അവസരം ലഭിക്കുമ്പോൾ നിങ്ങൾ ആത്മവിശ്വാസം വേണമെന്ന് ആഗ്രഹിക്കും, നിങ്ങൾ മികച്ചതായി കാണാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ കഴിവിൻ്റെ പരമാവധി നിങ്ങൾ അതിനു വേണ്ടി ചിലവഴിക്കുന്നു. ഏറെ കാലമായി അവളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു (കോറിയോഗ്രാഫർ വൈഭവി മർച്ചൻ്റ്) ഒടുവിൽ അത് സംഭവിച്ചു, അവൾ വളരേ കർക്കശക്കാരിയാണെന്ന് ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷെ നേരെ വിപരീതമാണ് സംഭവിച്ചത്', ഗാനത്തെപ്പറ്റി സംസാരിച്ചുകൊണ്ട് ദീപിക പറഞ്ഞു.

സ്‌പെയിനിലാണ് ഗാനത്തിന്‍റെ ചിത്രീകരണം നടന്നത്. 'എൻ്റെ ഓർമ ശരിയാണെങ്കിൽ ഞങ്ങൾക്ക് അഞ്ച് ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നു. അത് എളുപ്പമായിരുന്നില്ല, കാലാവസ്ഥ ശരിക്കും ബുദ്ധിമുട്ടായിരുന്നു, പക്ഷെ വൈഭവി എല്ലാവരുടെയും മാനസികാവസ്ഥ നേരേയാക്കി. എല്ലാവർക്കും വേണ്ട പരിചരണം കിട്ടുന്നുണ്ടെന്ന് അവൾ ഉറപ്പുവരുത്തി. നിങ്ങളുടെ ഉള്ളിൽ എവിടെയോ നിങ്ങൾക്ക് ചുറ്റും നിൽക്കുന്നവർ നൃത്തം ചെയ്യാൻ തുടങ്ങുമെന്ന് ഒരു പ്രതീക്ഷയുണ്ടാകും, ഞങ്ങളുടെ രണ്ടു പാട്ടുകൾക്കും ഇത് സംഭവിച്ചു.

അവർക്ക് (സ്‌പാനിഷ് നർത്തകർ) ഭാഷ അറിയില്ലായിരുന്നു. പക്ഷെ ആ വികാരം ഒരു ആഘോഷം പോലെ ബന്ധിപ്പിക്കും. സിനിമ, സംഗീതം എന്നിവയെല്ലാം അതിരുകൾക്കപ്പുറം കടന്നുപോകുന്നത് കാണാൻ വളരേ മനോഹരമായിരുന്നു. ഈ ഗാനങ്ങൾ അത് തീർച്ചയായും ചെയ്‌തു'. ആകർഷകമായ വരികൾക്കൊപ്പമുള്ള നൃത്തം അനുസ്‌മരിപ്പിച്ചുകൊണ്ട് ദീപിക കൂട്ടിച്ചേർത്തു.

also read : 1000 കോടിയിലേക്ക് 64 കോടിയുടെ കുറവ്; പഠാന്‍ 19 ദിന കലക്ഷന്‍ പുറത്ത്

ഗാനം ഹിറ്റാണെങ്കിലും ദീപിക ഓറഞ്ച് നിറമുള്ള നീന്തൽ വസ്‌ത്രം ധരിച്ചത് എതിർത്ത് ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ ദീപികയുടെയും ഷാരൂഖിൻ്റെയും കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്‌തു. എന്നിരുന്നാലും ജനുവരി 25 ന് റിലീസ് ആയ പഠാൻ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്. ഇതോടെ ബഹിഷ്ക്കരണ ആഹ്വാനവും പരാജയപ്പെട്ടു. നിലവില്‍ ചിത്രം ബോക്‌സോഫിസിൽ 1000 കോടി ക്ലബിന് അടുത്താണ്. ഷാരൂഖ് ചിത്രം ഉടന്‍ ഈ നേട്ടത്തില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ABOUT THE AUTHOR

...view details