Pathaan is still going strong at the box office: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'പഠാന്‍' തിയേറ്ററുകളില്‍ എത്തിയിട്ട് ഒരു മാസത്തോടടുക്കുകയാണ്. നാലാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും 'പഠാന്‍റെ' ബോക്‌സ് ഓഫിസ് ശക്തമായി തന്നെ മുന്നേറുകയാണ്.
Pathaan enjoyed the benefits of a solo release: രണ്ട് ദിവസം മുമ്പാണ് (ഫെബ്രുവരി 17) കാര്‍ത്തിക് ആര്യന്‍റെ 'ഷെഹ്‌സാദ'യും, മാര്‍വെല്ലിന്‍റെ ഹോളിവുഡ് ചിത്രം 'ആന്‍റ് മാന്‍ ആന്‍ഡ് ദി വാസ്‌പ്: ക്വാണ്ടംമാനിയ'യും തിയേറ്ററുകളിലെത്തിയത്. 'പഠാന്‍' റിലീസായ ജനുവരി 25 മുതല്‍ ഫെബ്രുവരി 16 വരെ മറ്റ് വലിയ റിലീസുകളൊന്നും ഇല്ലാതിരുന്നതിനാല്‍ നാലാഴ്‌ചയോളം 'പഠാന്‍' ഒരു സോളോ റിലീസിന്‍റെ ഗുണങ്ങള്‍ ആസ്വദിച്ചു.
Exhibitors have increased Pathaan shows:ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നാലാം ആഴ്‌ചയിൽ 'പഠാന്‍റെ' ഷോകൾ വർധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇന്ത്യയിലുടനീളം 'പഠാന്‍റെ' ഡിമാന്‍ഡ് വര്‍ധിച്ചതോടെ രാജ്യമൊട്ടാകെ ഷോകള്‍ കൂട്ടാന്‍ എക്‌സിബിറ്റേഴ്‌സ് വിഭാഗം തീരുമാനിച്ചു.
Pathaan to retain a hold at the box office despite new releases: 'ഷെഹ്‌സാദ'യും 'ആന്‍റ് മാന്‍ ആന്‍ഡി ദി വാസ്‌പ്: ക്വാണ്ടംമാനിയ'യും ബോക്‌സ് ഓഫിസില്‍ 'പഠാനോ'ട് കടുത്ത മത്സരം നേരിടും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും, പ്രേക്ഷകര്‍ ആകര്‍ഷിക്കപ്പെട്ടത് സിദ്ധാര്‍ഥ് ആനന്ദിന്‍റെ സ്‌പൈ ത്രില്ലറിലായിരുന്നു. പുതിയ റിലീസുകള്‍ക്കിടയില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വിലക്കുറവും ബോക്‌സ് ഓഫിസില്‍ പിടിച്ചുനില്‍ക്കാന്‍ 'പഠാന്' സഹായകരമായി.
Pathaan Shehzada marketing tricks:'ഷെഹ്‌സാദ'യുടെ റിലീസ് ദിനം 110 രൂപയായി 'പഠാന്‍റെ' ടിക്കറ്റ് നിരക്ക് നിര്‍മാതാക്കള്‍ കുറച്ചിരുന്നു. അതേസമയം ശനിയാഴ്‌ച 200 രൂപയ്‌ക്ക് ടിക്കറ്റ് ലഭ്യമാണെന്ന് യാഷ് രാജ് ഫിലിം അറിയിച്ചു.