മുംബൈ:സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ്റെ ആക്ഷൻ ഡ്രാമ ചിത്രം പഠാൻ തീയറ്ററുകളിൽ പുതിയ റിലീസുകൾ വന്നിട്ടും പിന്നോട്ട് പോകുന്ന ലക്ഷണമില്ല. ബാഹുബലി 2 ബോക്‌സ് ഓഫിസ് റെക്കോഡ് മറികടന്ന പഠാൻ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറി. എസ്എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷൻ എന്ന സിനിമയുടെ ഹിന്ദി ഡബ്ബ് പതിപ്പ് 510.99 കോടി രൂപ നേടിയാണ് ഒന്നാമത്, അത് 511.22 കോടി രൂപ നേടികൊണ്ട് പഠാൻ തകർത്തു.
വെള്ളി, ശനി ദിവസങ്ങളിൽ പഠാൻ്റെ ടിക്കറ്റ് നിരക്കിൽ നിർമാതാക്കൾ കുറവ് വരുത്തിയിരുന്നു. സിദ്ധാർഥ് ആനന്ദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 25-ാം ദിവസം 988 രൂപ കലക്ഷൻ നേടിയതിനാൽ തന്ത്രം ഫലിച്ചു. അതുകൊണ്ടുതന്നെ ശനിയാഴ്‌ച പഠാൻ ബോക്‌സ് ഓഫിസ് കീഴടക്കി.
യാഷ് രാജ് ഫിലിംസ് (YRF) ഞായറാഴ്‌ച സോഷ്യൽ മീഡിയയിൽ പഠാൻ ബോക്‌സ് ഓഫിസ് അപ്‌ഡേറ്റ് പങ്കിടുകയും ബാഹുബലി 2ന് ശേഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രമായി പഠാൻ മാറിയെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. ബാഹുബലി 2 യഥാർത്ഥത്തിൽ തെലുങ്കു ചിത്രമാണെങ്കിലും അതിൻ്റെ ഹിന്ദി ഡബ്ബ് ബോളീവുഡിൽ ഗംഭീര വിജയമായിരുന്നു. റിലീസ് കഴിഞ്ഞ് നാലാഴ്ചയായ ചിത്രം ലോകമെമ്പാടുമായി 988 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്.
also read :'പഠാന്‍' ബോക്‌സ് ഓഫിസിനെ തൊടാതെ 'ഷെഹ്‌സാദ' ; നാലാം ആഴ്‌ചയില്‍ ഷോകള്‍ കൂട്ടി
പഠാൻ അതിന്റെ 25-ാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 511.22 കോടി നേടിയപ്പോൾ ചിത്രത്തിൻ്റെ മൊത്തത്തിലുള്ള ആഭ്യന്തര ബോക്‌സ് ഓഫിസ് കലക്ഷൻ 616 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 372 കോടിയാണ് ചിത്രം നേടിയത്.