King Khan comeback film roars across theatres: ബോളിവുഡ് സൂപ്പർ സ്‌റ്റാര്‍ ഷാരൂഖ് ഖാന്‍റെ പഠാന്‍ തിയേറ്ററുകളിൽ മികച്ച രീതിയില്‍ പ്രദർശനം തുടരുകയാണ്. കിങ് ഖാന്‍റെ ആക്ഷൻ സ്‌പൈ ത്രില്ലര്‍ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറി. ലോകമ്പാടും 'പഠാന്' മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Pathaan box office collection: നിരവധി ബോളിവുഡ് ബോക്‌സോഫിസ് പരാജയങ്ങൾക്ക് ശേഷം 'പഠാനി'ലൂടെ ബോക്‌സോഫിസില്‍ ആധിപത്യം വീണ്ടെടുക്കാനൊരുങ്ങുകയാണ് ബോളിവുഡ്. സിനിമ പ്രവര്‍ത്തകര്‍ക്കും, താരങ്ങള്‍ക്കും, ആരാധകര്‍ക്കും ആശ്വാസമേകുന്നതാണ് 'പഠാന്‍റെ' ബോക്‌സോഫിസ് കലക്ഷന്‍. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലാം ആഴ്‌ചയിലും മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്.
Pathaan 19 days collection: 'പഠാന്‍' നിര്‍മാതാക്കള്‍ സിനിമയുടെ 19 ദിന ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോർട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ബോക്‌സോഫിസ് കണക്കുകൾ സൂചിപ്പിക്കുന്നത്, ചിത്രം 1000 കോടി ക്ലബ്ബ് കടക്കുമെന്നാണ്. 19-ാം ദിനത്തില്‍, 'പഠാന്‍' 946 കോടി രൂപ ആഗോള കലക്ഷന്‍ നേടിയിരിക്കുകയാണ്.
Pathaan will enter 1000 crores: 'പഠാന്‍' 1000 കോടി കടന്നാൽ എസ്എസ് രാജമൗലിയുടെ 'ബാഹുബലി 2', 'ആർആർആർ', യാഷിന്‍റെ 'കെജിഎഫ് 2' എന്നിവയുടെ റെക്കോഡുകള്‍ക്കൊപ്പം ഷാരൂഖ് ചിത്രവും ഇടംപിടിക്കും. യഷ് രാജ് ഫിലിംസാണ് 'പഠാന്‍റെ' പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുന്നത്.