മലയാള സിനിമയില്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് നടി പാര്‍വതി തിരുവോത്ത്. അഭിനയ മികവ് കൊണ്ടും തന്‍റെ നിലപാട് കൊണ്ടും പാര്‍വതി എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. കരിയറിന്‍റെ തുടക്കത്തില്‍ മോളിവുഡില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്ന താരം പിന്നീടുളള തിരിച്ചുവരവിലാണ് തിളങ്ങിയത്.
ബാംഗ്ലൂര്‍ ഡേയ്‌സ്, ചാര്‍ലി, എന്ന് നിന്‍റെ മൊയ്‌തീന്‍ പോലുളള പടങ്ങള്‍ പാര്‍വതിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം നായികയായി പാര്‍വതി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. സിനിമകള്‍ക്ക് പുറമെ മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ വിമന്‍ ഇന്‍ സിനിമ കലക്‌ടീവിന്‍റെ അമരത്തും പാര്‍വതിയുണ്ട്.
തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ധൈര്യത്തോടെ എപ്പോഴും തുറന്നുപറയാറുണ്ട് നടി. പാര്‍വതിയുടെതായി വന്ന ഒരു പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദുബായില്‍ വച്ച് നടത്തിയ സ്കൈ ഡൈവ് വീഡിയോ ആണ് താരം പുറത്തുവിട്ടത്.