Parvathy Thiruvothu shares Pregnancy kit photo: ആരാധകര്‍ക്ക് സര്‍പ്രൈസുമായി പാര്‍വതി തിരുവോത്ത്. പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് പാര്‍വതി. ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം എന്നിവിടങ്ങളില്‍ താരം പ്രഗ്‌നന്‍സി ടെസ്‌റ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ്. വണ്ടര്‍ ബിഗിന്‍സ് എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചിരിക്കുന്നത്.
Parvathy Thiruvothu Pregnancy kit post: പിന്നാലെ സത്യാവസ്ഥ അറിയാതെ ആരാധകരടക്കമുളള നിരവധി പേരാണ് നടിക്ക് ആശംസകള്‍ അറിയിച്ചത്. റിമ കല്ലിങ്കല്‍, അപൂര്‍വ എന്നിവരും പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നു. പാര്‍വതിയുടെ പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രഗ്‌നന്‍സി ടെസ്‌റ്റ് കിറ്റിനൊപ്പം ഒരു നിപ്പിളും ചിത്രത്തില്‍ കാണാം.
Actors pregnancy post: പാര്‍വതിയെ കൂടാതെ നടി നിത്യ മേനനും ഗായിക സയനോരയും ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാര്‍വതിയെ പോലെ നിത്യ മേനനും, സയനോരയും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. താരങ്ങളുടെ പ്രഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.