കേരളം

kerala

ETV Bharat / entertainment

'തൊട്ടില്‍ കൊണ്ടുവരട്ടെ എന്ന് ചോദിച്ചു, ഞാനൊന്ന് ആസ്വദിച്ചുവരികയായിരുന്നു' ; പാര്‍വതി തിരുവോത്ത്‌ പറയുന്നു - പാര്‍വതി തിരുവോത്ത്

Parvathy Thiruvothu about pregnancy test post: വണ്ടര്‍ വുമണ്‍ പ്രമോഷനെ കുറിച്ച് പാര്‍വതി തിരുവോത്ത്. പ്രമോഷൻ സമയത്തെ രസകരമായ സംഭവങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്

Parvathy Thiruvothu about Wonder Women  Wonder Women movie promotions  Parvathy Thiruvothu  Wonder Women  Parvathy Thiruvothu about pregnancy test post  വണ്ടര്‍ വുമണ്‍ പ്രൊമോഷനെ കുറിച്ച് പാര്‍വതി  Parvathy reveals Wonder Women experience  Wonder Women promotion  വണ്ടര്‍ വുമണ്‍  പാര്‍വതി തിരുവോത്ത്  അഞ്ജലി മേനോന്‍
'തൊട്ടില്‍ കൊണ്ടുവരട്ടെ എന്ന് ചോദിച്ചു, ഞാനൊന്നു ആസ്വദിച്ചു വരികയായിരുന്നു': പാര്‍വതി തിരുവോത്ത്‌

By

Published : Nov 13, 2022, 9:40 PM IST

Parvathy Thiruvothu about Wonder Women : പാര്‍വതി തിരുവോത്തിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'വണ്ടര്‍ വുമണ്‍'. അഞ്ജലി മേനോന്‍ സംവിധാനം ചെയ്‌ത ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. വേറിട്ടതായിരുന്നു സിനിമയുടെ പ്രമോഷന്‍.

Parvathy Thiruvothu about pregnancy test post: പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ പ്രെഗ്‌നന്‍സി ടെസ്‌റ്റിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് 'വണ്ടര്‍ വുമണ്‍' പ്രമോഷന്‍റെ ഭാഗമായത്. താരങ്ങളുടെ ഈ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി.

Wonder Women promotion: പാര്‍വതി ഉള്‍പ്പടെ പോസ്‌റ്റ് പങ്കുവച്ച താരങ്ങള്‍ ഗര്‍ഭിണിയാണെന്നും ചില കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് ഔദ്യോഗിക ചിത്ര പ്രഖ്യാപനവുമായി സംവിധായിക അഞ്ജലി മേനോന്‍ രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമയുടെ പോസ്‌റ്റര്‍ പ്രഖ്യാപന സമയത്തുണ്ടായ രസകരമായ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പാര്‍വതി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

Parvathy reveals Wonder Women experience: 'എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. ഞാനൊന്ന് ആസ്വദിച്ച് വരികയായിരുന്നു. രണ്ട്മൂന്ന് അപ്പം കഴിച്ചതിന്‍റെ വയറേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമയെ പറ്റി അച്ഛനെയും അമ്മയെയും മാത്രമേ അറിയിച്ചിരുന്നുള്ളൂ. പക്ഷേ ഭയങ്കര ഇന്‍ററസ്റ്റിങ്ങായ പ്രതികരണങ്ങളാണ് ലഭിച്ചത്. അഞ്ജലി പറഞ്ഞ ഒരു സോഷ്യല്‍ എക്‌സ്‌പിരിമെന്‍റായിരുന്നു അത്. ഞങ്ങള്‍ക്കും അത് നല്ല രസമായി തോന്നി.

Also Read:ഗര്‍ഭിണികള്‍ക്ക് നാദിയ മൊയ്‌തുവിന്‍റെ നിര്‍ദേശങ്ങള്‍; വണ്ടര്‍ വുമണ്‍ ട്രെയിലറില്‍ ഒളിപ്പിച്ച് റിലീസ്

എന്‍റെ ചില സുഹൃത്തുക്കള്‍ തൊട്ടില്‍ കൊണ്ടുവരട്ടെയെന്ന് പറഞ്ഞു. അവര്‍ സത്യമാണെന്ന് വിശ്വസിച്ചു. അഞ്ജലിയുടെ സിനിമയില്‍ ഞാനൊരിക്കലും നോ പറയില്ല. അഞ്ജലി എന്ത് ജോലി തന്നാലും ഞാന്‍ ചെയ്യും. അത് അഭിനയമാവണമെന്നില്ല. ഷൂട്ടിന് മുമ്പ് അഞ്ജലി എല്ലാവര്‍ക്കും ഓരോ സ്‌ക്രിപ്റ്റ് കൊടുക്കും. അതില്‍ ഓരോരുത്തരുടെയും പേര് എഴുതിയിട്ടുണ്ടാവും. അപ്പോള്‍ പരകായപ്രവേശം എന്നൊക്കെ പറയുന്നത് പോലെ എന്തോ സംഭവിക്കും' - പാര്‍വതി പറഞ്ഞു.

ABOUT THE AUTHOR

...view details