ഹൈദരാബാദ്:ബോളിവുഡ് യുവ താരനിരയിൽ ഏറെ ശ്രദ്ധേയയാണ് പരിനീതി ചോപ്ര. 'ചംകില'യാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പ്രധാന ചിത്രം. ഇപ്പോഴിതാ 'ചംകില' സിനിമയിലെ കഥാപാത്രത്തിനായി താൻ നടത്തിയ തയ്യാറെടുപ്പുകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പരിനീതി (Parineeti Chopra's preparations for Chamkila video).
സോഷ്യൽ മീഡിയ ഹാൻഡിലിൽ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം അനുഭവങ്ങൾ പങ്കുവച്ചത്. ചംകിലയിൽ ഗായികയാകാനും പരിനീതി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഈ വർഷം, എ ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ താൻ ആറ് മാസത്തോളം പരിശീലനത്തിന് ചെലവഴിച്ചതായി താരം വീഡിയോയിൽ വെളിപ്പെടുത്തി (6 months in AR Rahman's studio eating junk to put on 15 kilos says Parineeti Chopra).
കൂടാതെ, സിനിമയിലെ തന്റെ കഥാപാത്രത്തിന് വേണ്ടി 15 കിലോ കൂട്ടാൻ ജങ്ക് ഫുഡിനെ കൂട്ടുപിടിച്ചതായും പരിനീതി പറഞ്ഞു. "ഞാൻ ഈ വർഷം 6 മാസം റഹ്മാൻ സാറിന്റെ സ്റ്റുഡിയോയിൽ പാട്ടുപാടി, വീട്ടിലേക്ക് മടങ്ങി ചാംകിലയ്ക്ക് വേണ്ടി 15 കിലോഗ്രാം കൂട്ടാനായി കഴിയുന്നത്ര ജങ്ക് ഫുഡ് കഴിച്ചു! നെറ്റ്ഫ്ലിക്സിലൂടെ ചംകീല ഉടൻ വരുന്നു''- തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പരിനീതി പറഞ്ഞു.
സംഗീതവും ഭക്ഷണവും അതായിരുന്നു എന്റെ പതിവ്. ഇപ്പോൾ സിനിമ പൂർത്തിയായപ്പോൾ ഇതെല്ലാം തീർത്തും മാറിമറഞ്ഞു. ഞാൻ സ്റ്റുഡിയോ വല്ലാതെ മിസ് ചെയ്യുന്നു, വീണ്ടും ഞാനായി മാറാൻ ജിമ്മിൽ കഠിനമായ പരിശ്രമം നടത്തുകയാണ്. അമർജോത് ജിയെപ്പോലെയല്ല! ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇംതിയാസ് സാർ നിങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ ഒരുക്കമാണ്! ഈ റോളിന് വേണ്ടിയും. ഇനിയും ഒരുപാട് പോകാനുണ്ട്. നമുക്കിത് ചെയ്യാം''- താരം പറയുന്നു.