ആരാധകർ കാത്തിരുന്ന വിവാഹമായിരുന്നു പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും (Parineeti Chopra and Raghav Chadha marriage). ഇന്നലെ (സെപ്റ്റംബർ 24) ഉദയ്‌പൂരിലെ ലീല പാലസിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ ചടങ്ങിന്‍റെ ഫോട്ടോകളോ ദൃശ്യങ്ങളോ ഒന്നും താരങ്ങൾ പങ്കുവക്കാത്തതിന്‍റെ നിരാശയിലായിരുന്നു ആരാധകർ.
നിരാശകൾക്കൊടുവിൽ ആരാധകരെ തേടി ഇരുവരുടെയും റിസപ്‌ഷൻ ലുക്കിന്‍റെ ചിത്രമെത്തി. പിങ്ക് സാരിയിൽ റോയൽ ലുക്കിലുള്ള സ്റ്റോൺ വർക്കുള്ള നെക്ക്പീസും സാരിയുടെ അതേ നിറത്തിലുള്ള വളകളും അണിഞ്ഞ് ട്രഡീഷണൽ ലുക്കിൽ മനോഹരിയായി പരിനീതി. ബ്ലാക്ക് കളർ ടക്‌സീഡോയാണ് രാഘവ് ഛദ്ദയുടെ വേഷം. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ആരാധകർ കമന്‍റ് ബോക്‌സ് കീഴടക്കി.
Also read:Parineeti Chopra And Raghav Chadha Got Married ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ചദ്ദയും വിവാഹിതരായി
രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ലീല പാലസില്‍ (Leela Palace) വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. ഡൽഹിയിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹിതരായത്. പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും വിവാഹനിശ്ചയം (Parineeti Chopra Raghav Chadha Engagement) ഈ വർഷം മേയ് മാസമാണ് നടന്നത്. ഡൽഹിയിലെ കപൂർത്തല ഹൗസിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയം.
വിവാഹത്തിന് മുന്നോടിയായി ശനിയാഴ്‌ച രാത്രി തൊണ്ണൂറുകളെ പ്രമേയമാക്കിക്കൊണ്ടുള്ള പാർട്ടി ഉണ്ടായിരുന്നു. ബോളിവുഡിലെ പ്രമുഖരും പ്രശസ്‌ത രാഷ്ട്രീയക്കാരും വിവാഹത്തിൽ പങ്കെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുക്കാനെത്തി. സെപ്റ്റംബർ 23ന് തന്നെ സാനിയ മിർസ, മനീഷ് മൽഹോത്ര, ഭാഗ്യശ്രീ തുടങ്ങിയവർ ഉദയ്‌പൂരിൽ എത്തിയിരുന്നു.
Also read:Parineeti Chopra Raghav Chadha Wedding: 4 മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 200 അതിഥികള്‍; രാഗ്‌നീതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ഉദയ്‌പൂര്‍
വിവാഹ വേദിയിലേയ്‌ക്ക് രാഘവ് ഛദ്ദ എത്തിയത് അൽപ്പം വ്യത്യസ്‌തമായി ആയിരുന്നു. വിവാഹ ഘോഷയാത്രയിലെ പരമ്പരാഗത കുതിരയ്ക്ക് പകരം, ബോട്ടിലാണ് രാഘവ് ഛദ്ദ വിവാഹ വേദിയിലേക്ക് എത്തിയത്. പാരമ്പര്യത്തിൽ നിന്നുള്ള ഈ ക്രിയാത്മകമായ വിടവാങ്ങല്‍ അവിസ്‌മരണീയവും ശ്രദ്ധേയവുമായിരുന്നു. സെപ്‌റ്റംബർ 30ന് ചണ്ഡീഗഡിൽ വച്ചും രാഘവും പരിനീതിയും വിവാഹ സല്‍ക്കാരം നടത്തുമെന്നാണ് വിവരം.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളും ഏറെ പ്രൗഢിയുള്ളതായിരുന്നു. ശനിയാഴ്‌ചയായിരുന്നു (സെപ്റ്റംബർ 23) ഹൽദി ചടങ്ങ് നടന്നത്. പഞ്ചാബി നൃത്തമായ ഗിദ്ദയുടെ ചടുലമായ പ്രകടനങ്ങൾ കൊണ്ട് ചടങ്ങ് വർണാഭമായി. അതിഥികൾക്കായി ഏഷ്യൻ, ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. ഇത് കൂടാതെ, സംഗീത വിരുന്നും വിവാഹ ആഘോഷങ്ങൾക്ക് തിളക്കം കൂട്ടി.