ഹൈദരാബാദ്: ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്‌മി നേതാവ് രാഘവ് ഛദ്ദയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇരുവരും സ്‌നേഹത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
ചർച്ചയ്ക്ക് വഴിയൊരുക്കിയ ട്വീറ്റ്: പരിനീതി ചോപ്രയേയും രാഘവ് ഛദ്ദയേയും അഭിനന്ദിച്ച് കൊണ്ടുള്ള രാജ്യസഭാംഗം സഞ്ജീവ് അറോറയുടെ ട്വീറ്റാണ് ഇരുവരുടെയും വിവാഹ നിശ്ചയത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വഴി വച്ചത്. പരിനീതിനെയും രാഘവിനെയും ടാഗ് ചെയ്‌ത് കൊണ്ടാണ് എഎപി എംപി ട്വീറ്റ് ചെയ്‌തത്. 'I convey my deepest congratulations to @raghav chadha and @ParineetiChopra.' 'May their union be abundantly blessed with love, joy, and companionship. Best regards!!!' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
ഇരുവരേയും കുറിച്ചുള്ള സഞ്ജീവ് അറോറയുടെ ട്വീറ്റ് വിവാഹ നിശ്ചയ വാർത്തകൾക്ക് ആക്കം കൂട്ടി. അതേ സമയം പരിനീതിയോ രാഘവ് ചദ്ദയോ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ട്വീറ്റ് പിന്‍വലിച്ചതിന് പിന്നാലെ ചോദ്യങ്ങള്‍:പരിനീതി ചോപ്രയേയും രാഘവ് ഛദ്ദയേയും അഭിനന്ദിച്ചുള്ള ട്വീറ്റ് അല്‍പ സമയത്തിനകം സഞ്ജീവ് അറോറ എംപി പിന്‍വലിച്ചു. എന്നാല്‍ ആരാധകരും സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും എംപിയുടെ ട്വീറ്റില്‍ ആവേശഭരിതരായി. ട്വീറ്റിനോട് പ്രതികരിച്ച ഒരു ആരാധകന്‍ ട്വീറ്ററില്‍ എഴുതിയത് ഇങ്ങനെ: 'ഹെയ്ൻ, യേ കബ് ഹുവ അനൗണ്‍സ്? ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മറ്റാരാള്‍ കുറിച്ചതാകട്ടെ ഇങ്ങനെ: 'കിസ് ബാത് കി കണ്‍ഗ്രാദുലേഷന്‍ ദേ രഹേ ഹോ ഭായ്. ട്വീറ്റ് കണ്ട് ആശയക്കുഴപ്പത്തിലായ മറ്റൊരു ആരാധകന്‍ 'വെന്‍ ഡിഡ് ദേ അനൗണ്‍സ്‌ഡ്'? ബോംബെയില്‍ വച്ച് ഇരുവരെയും ഒരുമിച്ച് കണ്ടതിന് പിന്നാലെയാണ് ചർച്ച സജീവമായത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഗൊരേഗാവിലെ ഹോട്ടലില്‍ വച്ചാണ് ഇരുവരും കാമറ കണ്ണില്‍പ്പെട്ടത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. അതിന് പിന്നാലെ ഇരുവരും ബാന്ദ്രയില്‍ വച്ച് കണ്ടുമുട്ടിയതും കാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.