കേരളം

kerala

ETV Bharat / entertainment

കരണ്‍ ജോഹര്‍ നിയമവിരുദ്ധമായി പാട്ട് കോപ്പിയടിച്ചു, ആരോപണവുമായി പാകിസ്ഥാനി ഗായകന്‍ - കരണ്‍ ജോഹര്‍ നിയമവിരുദ്ധമായി പാട്ട് കോപ്പിയടിച്ചു

സംവിധാനത്തിന് പുറമെ ബോളിവുഡില്‍ നിര്‍മാണ രംഗത്തും സജീവമാണ് കരണ്‍ ജോഹര്‍. കൂടാതെ വിതരണ രംഗത്തും മുന്‍നിരയിലുണ്ട് സംവിധായകന്‍

pakistani singer against karan johar  pakistani singer abrar ul haq accuses karan johar  Jugjugg Jeeyo movie song  karan johar  കരണ്‍ ജോഹറിനെതിരെ പാക്കിസ്‌ഥാനി ഗായകന്‍  കരണ്‍ ജോഹര്‍ നിയമവിരുദ്ധമായി പാട്ട് കോപ്പിയടിച്ചു  കരണ്‍ ജോഹര്‍ ജഗ് ജഗ് ജിയോ സിനിമ
കരണ്‍ ജോഹര്‍ നിയമവിരുദ്ധമായി പാട്ട് കോപ്പിയടിച്ചു, ആരോപണവുമായി പാക്കിസ്‌ഥാനി ഗായകന്‍

By

Published : May 23, 2022, 10:51 PM IST

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നിയമവിരുദ്ധമായി തന്‍റെ പാട്ട് കോപ്പിയടിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനി ഗായകന്‍ രംഗത്ത്. 'ജഗ് ജഗ് ജിയോ' സിനിമയില്‍ 'നാച് പഞ്ചാബന്‍' എന്ന തന്‍റെ പാട്ട് അതേപോലെ കരണ്‍ ജോഹര്‍ പകര്‍ത്തി ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാനി ഗായകന്‍ അബ്രാര്‍ ഉള്‍ ഹഖിന്‍റെ ആരോപണം.

പാട്ടിന്‍റെ അവകാശം ഇന്ത്യന്‍ സിനിമകള്‍ക്കോ അതിന്‍റെ അണിയറക്കാര്‍ക്കോ താന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് അബ്രാര്‍ ഉള്‍ഹഖ് അറിയിച്ചു. കരണ്‍ ജോഹറിനെ പോലുളള നിര്‍മാതാക്കള്‍ ഒരിക്കലും ഇങ്ങനെ പാട്ടുകള്‍ പകര്‍ത്തരുതെന്ന് ഗായകന്‍ പറയുന്നു. തന്‍റെ പാട്ടിന്‍റെ നിയമവിരുദ്ധമായ ഉപയോഗത്തിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും പാകിസ്ഥാനി ഗായകന്‍ ട്വിറ്ററില്‍ കുറിച്ചു.

കരണ്‍ ജോഹറിനെതിരെ അബ്രാര്‍ ഉള്‍ ഹഖിന്‍റെതായി വന്ന ട്വീറ്റ്

ഇത്തരത്തില്‍ തന്‍റെ ആറാമത്തെ പാട്ടാണ് കോപ്പിയടിക്കപ്പെടുന്നതെന്നും അബ്രാര്‍ ഉള്‍ ഹഖ് കൂട്ടിച്ചേര്‍ത്തു. മേയ് 22നാണ് കരണ്‍ ജോഹറിന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ജഗ് ജഗ് ജിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലര്‍ റിലീസിന് പിന്നാലെയാണ് ആരോപണവുമായി അബ്രാര്‍ ഉള്‍ ഹഖ് രംഗത്തെത്തിയത്.

'ഞാൻ എന്‍റെ നാച്ച് പഞ്ചാബൻ എന്ന ഗാനം ഒരു ഇന്ത്യൻ സിനിമയ്‌ക്കും വിറ്റിട്ടില്ല, നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ പോകാനുള്ള എന്‍റെ അവകാശം നിക്ഷിപ്‌തമാണ്. കരണ്‍ ജോഹറിനെ പോലുള്ള നിർമാതാക്കൾ ഒരിക്കലും കോപ്പി പാട്ടുകൾ ഉപയോഗിക്കരുത്'.

'എന്‍റെ ആറാമത്തെ പാട്ടാണ് ഇത്തരത്തില്‍ കോപ്പി അടിക്കപ്പെടുന്നത്. അത് ഒരിക്കലും അനുവദനീയമല്ല. നാച്ച് പഞ്ചാബൻ എന്ന ഗാനം ഞാന്‍ ആർക്കും ലൈസൻസ് നൽകിയിട്ടില്ല. ആരെങ്കിലും അത് ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ, കരാർ ഹാജരാക്കുക. ഞാൻ നിയമനടപടി സ്വീകരിക്കും, പാകിസ്ഥാനി ഗായകന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കരണ്‍ ജോഹറിന്‍റെ ഉടമസ്‌ഥതയിലുളള ധര്‍മ പ്രൊഡക്ഷന്‍സ് വിയാകോം18 സ്‌റ്റുഡിയോസുമായി ചേര്‍ന്ന് നിര്‍മിച്ച 'ജഗ് ജഗ് ജിയോ' രാജ് മെഹ്‌തയാണ് സംവിധാനം ചെയ്‌തത്. അനില്‍ കപൂര്‍, നീതു കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി, മനീഷ് പോള്‍, പ്രജക്‌ത കോലി എന്നീ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജൂണ്‍ 24നാണ് സിനിമ റിലീസ് ചെയ്യുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം കുടുംബ പശ്‌ചാത്തലത്തിലുളള കഥയാണ് പറയുന്നത്. മിതൂന്‍, തനിഷ്‌ക് ബാഗ്‌ചി. കനിഷ്‌ക് സേത്, കവിത സേത്, ഡയസ്ബൈ, പോസി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details