കേരളം

kerala

ETV Bharat / entertainment

'രണ്ടര കോടി വാങ്ങിയിട്ട് പ്രൊമോഷനില്‍ പങ്കെടുക്കാതെ യൂറോപ്പില്‍ പോയി ഉല്ലസിച്ചു'; കുഞ്ചാക്കോ ബോബനെതിരെ പദ്‌മിനി നിര്‍മാതാക്കള്‍ - കുഞ്ചാക്കോ

പദ്‌മിനി റിലീസായ സാഹചര്യത്തിലാണ് കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്തെത്തിയത്

കുഞ്ചാക്കോ ബോബനെതിരെ പദ്‌മിനി നിര്‍മാതാക്കള്‍  കുഞ്ചാക്കോ ബോബന്‍  പദ്‌മിനി നിര്‍മാതാക്കള്‍  പദ്‌മിനി  Padmini  Padmini producers against Kunchako Boban  Padmini producers  Kunchako Boban  കുഞ്ചാക്കോ  Padmini release
'രണ്ടര കോടി വാങ്ങിയിട്ട് പ്രൊമോഷനില്‍ പങ്കെടുക്കാതെ യൂറോപ്പില്‍ പോയി ഉല്ലസിച്ചു'; കുഞ്ചാക്കോ ബോബനെതിരെ പദ്‌മിനി നിര്‍മാതാക്കള്‍

By

Published : Jul 15, 2023, 5:48 PM IST

ടന്‍ കുഞ്ചാക്കോ ബോബന്‍ Kunchako Boban വഞ്ചിച്ചുവെന്ന് ആരോപിച്ച് 'പദ്‌മിനി'യുടെ Padmini നിര്‍മാതാക്കള്‍. കുഞ്ചാക്കോ ബോബന്‍റേതായി കഴിഞ്ഞ ദിവസം (ജൂലൈ 14ന്) തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'പദ്‌മിനി'. പദ്‌മിനിയുടെ റിലീസിന് Padmini release ശേഷമാണ് കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്തെത്തിയത്.

രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും കുഞ്ചാക്കോ ബോബന്‍ പ്രൊമോഷനില്‍ പങ്കെടുക്കാതെ വഞ്ചിച്ചെന്നാണ് പദ്‌മിനിയുടെ നിര്‍മാതാക്കള്‍ പറയുന്നത്. സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ നടന് ആവശ്യം യൂറോപ്പില്‍ പോയി കൂട്ടുകാരുമൊത്ത് ഉല്ലസിക്കുന്നതിനായിരുന്നു എന്നാണ് നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കിയുടെ പരാതി.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുവിന്‍ കെയുടെ പ്രതികരണം. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നിര്‍മാതാവിന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്. ഒപ്പം സിനിമയാണ് താരം എന്ന ടാഗ്‌ ലൈനോട് കൂടിയൊരു പോസ്‌റ്ററും പങ്കുവച്ചിരുന്നു. പോസ്‌റ്ററില്‍ കുഞ്ചാക്കോ ബോബന്‍റെ ചിത്രങ്ങള്‍ കറുത്ത നിറത്തിലാക്കിയാണ് നിര്‍മാതാവ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

'പദ്‌മിനിയെ നിങ്ങളുടെ ഹൃദയത്തിലേയ്‌ക്ക് ചേര്‍ത്തുവച്ചതിന് ഏവര്‍ക്കും നന്ദി. എല്ലായിടത്ത് നിന്നും പോസിറ്റീവ് പ്രതികരണങ്ങളും അവലോകനങ്ങളുമാണ് ലഭിക്കുന്നത്. അപ്പോഴും ചിത്രത്തിന്‍റെ പ്രൊമോഷന്‍ കുറവ് സംബന്ധിച്ച ചില ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം പറയുന്നതിന് മുമ്പ് ഒരു കാര്യം വ്യക്തമാക്കണം. പദ്‌മിനി ഞങ്ങള്‍ക്ക് ലാഭകരമായ കാര്യമാണ്'.

ബോക്‌സ്‌ ഓഫിസ്‌ നമ്പറുകള്‍ എന്തു തന്നെ ആയാലും ഞങ്ങള്‍ക്ക് ലാഭകരമാണ്. സെന്നയ്‌ക്കും ശ്രീരാജിനും ഷൂട്ടിങിന് പിന്നില്‍ പ്രവര്‍ത്തിച്ച കാര്യക്ഷമത ഉള്ള പ്രൊഡക്ഷന്‍ ടീമിന് വളരെ നന്ദി. ഏഴ് ദിവസം മുമ്പ് ചിത്രം പൂര്‍ത്തിയാക്കിയ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയിലും കണ്ടന്‍റ് ക്രിയേറ്റര്‍ എന്ന നിലയിലും തിയേറ്റര്‍ പ്രതികരണമാണ് പ്രധാനം.

തിയേറ്ററുകളിലേയ്‌ക്ക് ആദ്യ കാല്‍വയ്‌പ്പ് ലഭിക്കാന്‍ അതിന്‍റെ നായക നടന്‍റെ താരപരിവേഷം ആവശ്യം ആയിരുന്നു. പദ്‌മിനിക്ക് വേണ്ടി 2.5 കോടി രൂപ വാങ്ങിയ നായക നടന്‍ ടിവി അഭിമുഖങ്ങള്‍ നല്‍കിയില്ല. ടിവി പ്രോഗ്രാമുകളിലോ പ്രൊമോഷനുകളിലോ പങ്കെടുത്തില്ല. നായകന്‍റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റ്‌ ചിത്രത്തിന്‍റെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാലാണ് മുഴുവന്‍ പ്രൊമോഷന്‍ പ്ലാനും നിരസിക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ അവസാന രണ്ട്, മൂന്ന് നിര്‍മാതാക്കള്‍ക്ക് സംഭവിച്ച അതേ ഗതിയായിരുന്നു ഇതും.

അതുകൊണ്ട്‌ ആരെങ്കിലും സംസാരിക്കണം, അതുകൊണ്ടാണ് പറയുന്നത്. ഈ നടന്‍ സഹ നിര്‍മാതാവായ ഒരു ചിത്രത്തിന് ഇത് സംഭവിക്കില്ല. അദ്ദേഹം എല്ലാ ടിവി അഭിമുഖങ്ങളിലും പോകും. എല്ലാ ടിവി ഷോകളിലും അതിഥി ആയിരിക്കും. പക്ഷേ അതൊരു മറ്റ് നിര്‍മാതാവാകുമ്പോള്‍ അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കില്ല. കാരണം 25 ദിവസത്തെ ചിത്രീകരണത്തിന് രണ്ടര കോടി വാങ്ങിയ സിനിമയുടെ പ്രൊമോഷനേക്കാള്‍ രസകരമാണ് യൂറോപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'ചില്‍' ചെയ്യുന്നത്.

ഇവിടെ സിനിമകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞ് വിതരണക്കാര്‍ സമരം നടത്തുന്ന സാഹചര്യമാണ്. എന്നാല്‍ എന്തുകൊണ്ട് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്. അഭിനേതാക്കള്‍ക്ക് അവരുടെ സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവുമുണ്ട്.

ഓരോ വര്‍ഷവും ഇരുനൂറില്‍ അധികം സിനിമകളാണ് ഇവിടെ റിലീസ് ചെയ്യുന്നത്. ഈ സിനിമകള്‍ പ്രേക്ഷകരില്‍ എത്തിക്കണമെങ്കില്‍ നാം സ്വയം ഇറങ്ങിത്തിരിക്കണം. ഇതൊരു ഷോ ബിസിനസാണ്. പ്രേക്ഷകരുടെ വിധിയെ അടിസ്ഥാനം ആക്കിയുള്ളതാണ് നമ്മുടെ നിലനില്‍പ്പ്. ഇതൊക്കെ ആണെങ്കിലും സിനിമയുടെ കണ്ടന്‍റാണ് ആ സിനിമയുടെ വിജയത്തിന് പ്രധാന കാരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആ നടന് വേണ്ടി വാദിച്ച നിര്‍മാതാക്കളായ സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.' - ഇപ്രകാരമാണ് സുവിന്‍ കെ വര്‍ക്കി കുറിച്ചത്.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, മഡോണ സെബാസ്‌റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാരായി എത്തിയത്. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‌ണ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.

Also Read:കുഞ്ചാക്കോയുടെ പ്രണയവുമായി പദ്‌മിനി തിയേറ്ററില്‍

ABOUT THE AUTHOR

...view details