എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ സംവിധായകനായാണ് പി പദ്‌മരാജനെ പ്രേക്ഷകര്‍ ഇന്നും അനുസ്‌മരിക്കുന്നത്. വ്യത്യസ്‌ത കഥാപശ്ചാത്തലങ്ങളിലുളള സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ സിനിമാപ്രേമികള്‍ക്ക് വേറിട്ട ചലച്ചിത്രാനുഭവമാണ് തന്‍റെ സിനിമകളിലൂടെ സമ്മാനിച്ചത്.
പദ്‌മരാജന്‍റെ രചനകള്‍ വര്‍ണനാതീതമാണെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെട്ടവരെല്ലാം എപ്പോഴും പറയുന്നൊരു കാര്യമാണ്. അധികം ആരും ചിന്തിക്കാത്ത കഥാസന്ദര്‍ഭങ്ങളും നിമിഷങ്ങളുമെല്ലാം സംവിധായകന്‍ തന്‍റെ സിനിമകളില്‍ കൊണ്ടുവന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍. ഞാന്‍ ഗന്ധര്‍വ്വന്‍ ഉള്‍പ്പെടെയുളള സിനിമകളില്‍ എല്ലാം പദ്‌മരാജന്‍ കാണിച്ചുതന്ന പ്രണയനിര്‍വചനങ്ങള്‍ വാക്കുക്കള്‍തീതമാണ്.
മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പദ്‌മരാജന്‍ നിരവധി ചെറുകഥകള്‍, മുപ്പതിലേറെ നോവലുകള്‍, തിരക്കഥ എഴുതിയ പതിനെട്ട് സിനിമകള്‍, മറ്റ് സംവിധായകര്‍ക്ക് വേണ്ടി ഇരുപതോളം തിരക്കഥകള്‍ എന്നിവയെല്ലാം ചെയ്തിട്ടുണ്ട്. കഥാകാരന്‍, സാഹിത്യകാരന്‍, നോവലിസ്‌റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ പേരുകളില്‍ എല്ലാം അദ്ദേഹം അറിയപ്പെട്ടു.
പ്രണയത്തെ തന്‍റേതായ രീതിയില്‍ പല സിനിമകളിലും അദ്ദേഹം നിര്‍വചിച്ചിട്ടുണ്ട്. കൂടാതെ തന്‍റെ കഥകളെ പലതവണ അദ്ദേഹം സിനിമകളാക്കുകയും ചെയ്‌തു. സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക് പലപ്പോഴും വലിയ പ്രാധാന്യമാണ് തന്‍റെ സിനിമകളില്‍ സംവിധായകന്‍ നല്‍കിയിട്ടുളളത്.
തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണനെക്കാള്‍ ചിലപ്പോള്‍ മിക്കവര്‍ക്കും ഇഷ്ടം കാമുകി ക്ലാരയെ ആയിരിക്കാം. അതുപോലെ തന്നെ മുന്തിരിത്തോപ്പുകളിലെ സോളമനെക്കാള്‍ സോഫിയയെ കൂടുതലായി ഇഷ്‌ടപ്പെട്ട പ്രേക്ഷകരും നമുക്കിടയില്‍ ഉണ്ട്. കൂടാതെ ഞാന്‍ ഗന്ധര്‍വ്വനിലെ ഭാമ, കൂടെവിടെയിലെ ആലീസ്, ഫയല്‍വാനിലെ ജയന്തി, തിങ്കളാഴ്‌ച നല്ല ദിവസത്തിലെ അമ്മ, നൊമ്പരത്തിപ്പൂവിലെ ജിജി എന്നീ പദ്‌മരാജന്‍ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
ആണിനും പെണ്ണിനും ഇടയില്‍ ഉണ്ടാകുന്ന സ്വാഭാവിക വികാരം എന്ന രീതിയില്‍ അവതരിപ്പിക്കാതെ പ്രണയത്തെ ഇത്രയും മനോഹരമായി വ്യത്യസ്‌ത തലങ്ങളിലൂടെ അവതരിപ്പിച്ച സംവിധായകന്‍ മലയാളത്തില്‍ പപ്പേട്ടന്‍ അല്ലാതെ വേറെ ആരുമുണ്ടാകില്ല.
പദ്‌മരാജന്‍ സിനിമകളിലെ സംഭാഷണങ്ങളും സംഗീതവുമെല്ലാം സിനിമ കാണുന്നവരെ ഏറെ സ്‌പര്‍ശിക്കാറുണ്ട്. 1975ല്‍ പ്രയാണം എന്ന ഭരതന്‍ ചിത്രത്തിന് തിരക്കഥ എഴുതിയാണ് അദ്ദേഹത്തിന്‍റെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കെല്ലാം പദ്‌മരാജന്‍ തിരക്കഥകള്‍ എഴുതി.