കേരളം

kerala

ETV Bharat / entertainment

ഓസ്‌കര്‍ 2024 : എന്ന്, എവിടെ, എപ്പോള്‍ നടക്കും? 96-ാമത് അക്കാദമി അവാർഡ് തിയതി പുറത്ത് - 96ാമത് അക്കാദമി അവാര്‍ഡ്‌

2024ലെ ഓസ്‌കർ പുരസ്‌കാര തിയതികൾ പ്രഖ്യാപിച്ചു. അക്കാദമി ഓഫ് മോഷൻ പിക്‌ചര്‍ ആർട്‌സ് ആൻഡ് സയൻസ്‌ ആണ് തിയതികള്‍ പ്രഖ്യാപിച്ചത്.

when Oscars 2024 will take place  Oscars 2024  Oscars 2024 date  Oscars 2024 key dates  96th Academy Awards  96th Academy Awards key dates  Oscars 2024 96th Academy Awards key dates  Oscars 2024  96th Academy Awards key dates  96th Academy Awards  Oscars  ഓസ്‌കര്‍ 2024 എന്ന് എവിടെ എപ്പോള്‍ നടക്കും  ഓസ്‌കര്‍ 2024  96ാമത് അക്കാദമി അവാർഡ് തീയതികള്‍ പുറത്ത്  96ാമത് അക്കാദമി അവാർഡ്  96ാമത് അക്കാദമി അവാർഡ് തീയതികള്‍  2024ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള തീയതികൾ  അക്കാദമി ഓഫ് മോഷൻ പിക്‌ചര്‍ ആർട്‌സ് ആൻഡ് സയൻസ്‌  ഓസ്‌കർ 2023  2024 ഓസ്‌കര്‍  96ാമത് അക്കാദമി അവാര്‍ഡ്‌  ഓസ്‌കർ
96ാമത് അക്കാദമി അവാർഡ് തീയതികള്‍ പുറത്ത്

By

Published : Apr 25, 2023, 2:02 PM IST

ലോസ് ഏഞ്ചൽസ്: ഓസ്‌കർ 2023 ആവേശം കെട്ടടങ്ങും മുമ്പ്‌ അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ തിയതി പുറത്ത്. 2024 ഓസ്‌കര്‍ പുരസ്‌കാരത്തിന്‍റെ തിയതികൾ പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 10നാണ് 96-ാമത് അക്കാദമി അവാര്‍ഡ്‌. അക്കാദമി ഓഫ് മോഷൻ പിക്‌ചര്‍ ആർട്‌സ് ആൻഡ് സയൻസും എബിസിയും ചേര്‍ന്നാണ് ഓസ്‌കര്‍ തിയതികള്‍ പ്രഖ്യാപിച്ചത്.

96th Academy Awards key dates: 2024ലെ ഓസ്‌കര്‍ അവാര്‍ഡിനായി, പൊതുവിഭാഗങ്ങളിലെ നോമിനേഷന്‍ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2023 നവംബർ 18നാണ്. ഷോർട്ട്‌ലിസ്‌റ്റുകൾക്കായുള്ള പ്രാഥമിക വോട്ടിങ് ഡിസംബർ 18ന് ആരംഭിക്കും. ഇതിന്‍റെ ഫല പ്രഖ്യാപനം ഡിസംബർ 21ന് നടക്കും. നോമിനേഷൻ വോട്ടിങ് കാലയളവ് 2024 ജനുവരി 11 മുതല്‍ 16 വരെ നടക്കും. ജനുവരി 23ന് ഔദ്യോഗിക നാമനിർദേശങ്ങള്‍ പ്രഖ്യാപിക്കും.

Also Read:'രാജ്യത്തിന് ഇത് വലിയ നിമിഷം' ; ഓസ്‌കര്‍ തിളക്കത്തില്‍ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

Full list of key dates for the 2024 Oscars season: ഫെബ്രുവരി 22ന് ആരംഭിക്കുന്ന നോമിനേഷനും അന്തിമ വോട്ടെടുപ്പിനും ഇടയില്‍ നാല് ആഴ്‌ചകള്‍ ഉണ്ടാകും. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം എബിസിയിലും ലോകമെമ്പാടുമുള്ള 200ലധികം പ്രദേശങ്ങളിലും തത്സമയം സംപ്രേഷണം ചെയ്യും.

2024 ഓസ്‌കർ അവാര്‍ഡിലെ പ്രധാന തിയതികളുടെ പൂർണമായ പട്ടിക:

  • ജനറല്‍ എൻട്രി വിഭാഗങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി : നവംബര്‍ 15 ബുധന്‍ 2023
  • ഗവര്‍ണേഴ്‌സ് അവാര്‍ഡ് : നവംബര്‍ 18 ശനി 2023
  • പ്രാഥമിക വോട്ടെടുപ്പ് തുടക്കം : ഡിസംബര്‍ 18 ശനി 2023, രാവിലെ ഒമ്പത് മണി
  • പ്രാഥമിക വോട്ടെടുപ്പ് അവസാനം : ഡിസംബര്‍ 21 തിങ്കള്‍ 2023, വൈകിട്ട് അഞ്ച് മണി
  • ഓസ്‌കര്‍ ഷോര്‍ട്ട്‌ലിസ്‌റ്റ് അനൗണ്‍സ്‌മെന്‍റ് : ഡിസംബര്‍ 21 വ്യാഴം 2023
  • യോഗ്യത കാലയളവ് അവസാനിക്കുന്നത് : ഡിസംബര്‍ 31 ഞായര്‍ 2023
  • നോമിനേഷന്‍ വോട്ടെടുപ്പ് തുടക്കം : ജനുവരി 11 വ്യാഴം 2024, രാവിലെ ഒമ്പത് മണി
  • നോമിനേഷന്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് : ചൊവ്വ, ജനുവരി 16, 2024, വൈകിട്ട് 5 മണി
  • ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപനം : ജനുവരി 23 ചൊവ്വ 2024
  • ഓസ്‌കര്‍ നോമിനീസ് ലഞ്ചിയോണ്‍ : ഫെബ്രുവരി 12 തിങ്കള്‍ 2024
  • ഫൈനൽസ്‌ വോട്ടിങ് ആരംഭിക്കുന്നത് : ഫെബ്രുവരി 22 വ്യാഴം 2024, രാവിലെ ഒമ്പത് മണി
  • സയന്‍റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ അവാര്‍ഡുകള്‍ : ഫെബ്രുവരി 23 വെള്ളി 2024
  • ഫൈനൽസ്‌ വോട്ടിങ് അവസാനിക്കുന്നത് : ഫെബ്രുവരി 27 ചൊവ്വ 2024, വൈകിട്ട് അഞ്ച് മണി
  • 96-ാമത് ഓസ്‌കര്‍ : മാര്‍ച്ച് 10 ഞായര്‍ 2024

2024 ഓസ്‌കര്‍ തിയതികള്‍ അക്കാദമി പുറത്തുവിട്ടെങ്കിലും 96-ാമത് അക്കാദമി അവാർഡുകൾക്കുള്ള തിയതികളില്‍ മാറ്റം ഉണ്ടായേക്കാം.

Also Read:'ഓസ്‌കർ കൊണ്ടുവരാൻ പറഞ്ഞത് റാമോജി റാവു', ഓസ്‌കർ മധുരവും ഓർമകളും പങ്കിട്ട് എംഎം കീരവാണി

ABOUT THE AUTHOR

...view details