കേരളം

kerala

ETV Bharat / entertainment

Oscars 2023 | ഓസ്‌കര്‍ പ്രഖ്യാപനം എന്ന്, ഇന്ത്യന്‍ സമയം എപ്പോള്‍..?; അറിയാം വിശദാംശങ്ങള്‍ - ഓസ്‌കര്‍

ഇത്തവണത്തെ ഓസ്‌കര്‍ അവാർഡ് പ്രഖ്യാപന ദിനം, സമയം, ഇന്ത്യയില്‍ ലഭ്യമാവുന്ന സമയം, തത്സമയ സംപ്രേക്ഷണം ലഭ്യമാവുന്ന പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെക്കുറിച്ച് വിശദമായി നോക്കാം

Oscars 2023  Academy Awards 2023  all you need to about oscars 2023  oscar award announcement  oscar award announcement details  ഓസ്‌കര്‍ പ്രഖ്യാപനം എന്ന്
ഓസ്‌കര്‍ പ്രഖ്യാപനം

By

Published : Mar 10, 2023, 4:47 PM IST

95ാമത് ഓസ്‌കര്‍ അവാർഡ് പ്രഖ്യാപന ദിനത്തിനായി വലിയ കാത്തിരിപ്പിലാണ് ആഗോള ചലച്ചിത്രലോകം. കഴിഞ്ഞ തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് വിതരണം സംഭവ ബഹുലമായിരുന്നു. നടന്‍ വില്‍സ്‌മിത്ത് അവതാരകന്‍ ക്രിസ്‌ റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമടക്കം ചര്‍ച്ച നടന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇത്തവണ വിവിധ വിഭാഗങ്ങളിലേക്കുള്ള അവാര്‍ഡിനായി തെരഞ്ഞെടുത്ത സിനിമകളെക്കുറിച്ചും ഉണ്ടാവാന്‍ സാധ്യതയുള്ള 'വിവാദ പുലിവാലിനേയും' അടക്കമുള്ളവയെക്കുറിച്ച് ആകാംഷയുണ്ട് ആരാധകര്‍ക്ക്.

ഇക്കൂട്ടത്തില്‍ ഇത്തവണത്തെ ഹൈലൈറ്റായ, ഡാനിയൽ ക്വാന്‍റേയും ഡാനിയൽ ഷീനെർട്ടിന്‍റേയും സയൻസ് ഫിക്ഷനായ 'എവരിവെയര്‍ ഓൾ അറ്റ് വൺസ്' അടക്കം 11 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയെന്നിരിക്കെ ഇത്തവണത്തെ ഓസ്‌കര്‍ പ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി നോക്കാം.

ഓസ്‌കര്‍ അവാർഡ് വിതരണം എവിടെ, എപ്പോള്‍?: മാർച്ച് 12 ഞായറാഴ്‌ച അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ഓസ്‌കർ വിതരണം. അന്താരാഷ്‌ട്ര സമയം രാവിലെ എട്ട് മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാവുക. ഇന്ത്യന്‍ സമയം 13-ാം തിയതി തിങ്കളാഴ്‌ച പുലര്‍ച്ചെ 5.30നാണ് രാജ്യത്ത് സംപ്രേഷണം ലഭ്യമാവുക.

ഓസ്‌കര്‍ സംപ്രേഷണം എവിടെ ലഭ്യമാവും?:ഹുലു ലൈവ്, യൂ ടൂബ് ടിവി, എടി ആന്‍ഡ് ടി ടിവി, ഫുബോ ടിവി എന്നിവയിലെ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് പ്രക്ഷേപണം തത്സമയം കാണാം. ഈ സര്‍വീസുകളില്‍ ചിലത് സൗജന്യമായി ഹ്രസ്വ ട്രയലുകൾ നൽകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. എബിസി ഡോട്‌ കോമിലും എബിസിസി മൊബൈൽ ആപ്പിലും ലൈവ് സ്‌ട്രീമിങ് ലഭ്യമാവും.

ഈ വർഷത്തെ ഹോസ്റ്റ് ആവാന്‍ ആര്?:ഓസ്‌കറില്‍ മൂന്നാം തവണ, 2018ന് ശേഷം ആദ്യമായി ജിമ്മി കിമ്മൽ അവതാരകനായി ചടങ്ങില്‍ ഉണ്ടാവും. വാൻഡ സൈക്‌സ്, റെജീന ഹാൾ, ആമി ഷുമർ എന്നിവർ കഴിഞ്ഞ തവണത്തെ ഹോസ്റ്റിങിന് ഉണ്ടായിരുന്നു. ടെലിവിഷന്‍ അവതാരകന്‍, കൊമേഡിയന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ അമേരിക്കയില്‍ നിന്നും ആഗോള ശ്രദ്ധ നേടിയ ജിമ്മി കിമ്മല്‍, 'ജിമ്മി കിമ്മി ലൈവ്' എന്ന എബിസി ടെലിവിഷനിലെ പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.

ALSO READ|ഓസ്‌കറില്‍ വോട്ട് ചെയ്‌ത ആദ്യ തെന്നിന്ത്യന്‍ താരമായി സൂര്യ, ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

നോമിനേറ്റ് ചെയ്യപ്പെട്ട ആ മികച്ച സിനിമകൾ?: ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാർ: ദ വേ ഓഫ് വാട്ടർ, ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ, എൽവിസ്, എവരിവിങ് ഓൾ അറ്റ് വൺ, ദി ഫാബൽമാൻസ്, ടാർ, ടോപ്പ് ഗൺ: മാവെറിക്ക്, ട്രയാംഗിൾ ഓഫ് സോറോ, വിമൻ ടോക്കിങ് എന്നിവയാണ് മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

പുരസ്‌കാരം സമ്മാനിക്കുക ആരൊക്കെ?:ഇന്ത്യയ്‌ക്ക് അഭിമാനമായി ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ ഓസ്‌കാറിലെ അവതാരകരുടെ പട്ടികയിൽ ഇടംപിടിച്ചത് നേരത്തേ വലിയ വാര്‍ത്തയായിരുന്നു. ഹാലെ ബെയ്‌ലി, അന്‍റോണിയോ ബന്ദേരാസ്, എലിസബത്ത് ബാങ്ക്സ്, ജെസിക്ക ചാസ്റ്റെയ്‌ന്‍, ജോൺ ചോ, ആൻഡ്രൂ ഗാർഫീൽഡ്, ഹഗ് ഗ്രാന്‍റ്, ദനായി ഗുരിര, സൽമ ഹയക് പിനോൾട്ട്, നിക്കോൾ കിഡ്‌മാൻ, ഫ്ലോറൻസ് പി എന്നിവര്‍ പുരസ്‌കാരം വിതരണം ചെയ്യും. പുറമെ, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫർ കോണലി, അരിയാന ഡിബോസ്, സാമുവൽ എൽ ജാക്‌സൺ, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർദാൻ, ട്രോയ് കോട്‌സൂർ, ജോനാഥൻ മേജേഴ്‌സ്, മെലിസ, ജാനെൽ മോൺകാർത്തി എന്നിവർക്കൊപ്പം സിഗൗർണി വീവറുമടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും പുരസ്‌കാര വിതരണം ചെയ്യുന്ന താരങ്ങളുടെ പട്ടികയിലുണ്ട്.

ABOUT THE AUTHOR

...view details