കേരളം

kerala

ETV Bharat / entertainment

ഓസ്‌കര്‍ പേജില്‍ ഫോറസ്‌റ്റ്‌ ഗംപിനൊപ്പം ലാല്‍ സിങ് ഛദ്ദയും, വീഡിയോ വൈറല്‍ - ഓസ്‌കര്‍ പേജില്‍ ഫോറസ്‌റ്റ്‌ ഗംപിനൊപ്പം ലാല്‍ സിങ് ഛദ്ദ

ഓസ്‌കര്‍ അക്കാദമിയുടെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജില്‍ ലാല്‍ സിങ് ഛദ്ദയുടെയും ഫോറസ്‌റ്റ്‌ ഗംപിന്‍റെയും രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ.

Laal Singh Chaddha makes it to Oscar official page  Oscar official page shares video of Lal Singh Chadda  ഓസ്‌കാര്‍ പേജില്‍ ഫോറസ്‌റ്റ്‌ ഗംപിനൊപ്പം ലാല്‍ സിംഗ്‌ ഛദ്ദയും  Laal Singh Chaddha  Forest Gump
ഓസ്‌കര്‍ പേജില്‍ ഫോറസ്‌റ്റ്‌ ഗംപിനൊപ്പം ലാല്‍ സിങ് ഛദ്ദയും, വീഡിയോ വൈറല്‍

By

Published : Aug 13, 2022, 5:55 PM IST

Oscar official page shares video of Lal Singh Chadda: ആമിര്‍ ഖാന്‍റെ 'ലാല്‍ സിങ് ഛദ്ദ' തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 1994ല്‍ പുറത്തിറങ്ങിയ പ്രശസ്‌ത ഹോളിവുഡ്‌ ചിത്രം 'ഫോറസ്‌റ്റ് ഗംപി'ന്‍റെ ഹിന്ദി റീമേക്കാണ് സിനിമ. ഇപ്പോഴിതാ അക്കാദമിയുടെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജില്‍ 'ലാല്‍ സിങ് ഛദ്ദ'യുടെയും 'ഫോറസ്‌റ്റ്‌ ഗംപി'ന്‍റെയും രംഗങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

'ഫോറസ്‌റ്റ്‌ ഗംപി'ന്‍റെ രംഗങ്ങള്‍ 'ലാല്‍ സിങ് ഛദ്ദ'യില്‍ പുനരവതരിപ്പിച്ചതും ചേര്‍ത്തതാണ് വീഡിയോ. ഒപ്പം ഒരു കുറിപ്പുമുണ്ട്. ഫോറസ്‌റ്റ് ഗംപിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Laal Singh Chaddha makes it to Oscar official page: 'റോബര്‍ട്ട് സെമെക്കിസും എറിക് റോത്തും ചേര്‍ന്ന് അവതരിപ്പിച്ച ദയ കൊണ്ട് ലോകത്തെ മാറ്റുന്ന ഒരു മനുഷ്യന്‍റെ കഥയ്‌ക്ക്‌ ഇന്ത്യയില്‍ നിന്നുമൊരു റീമേക്ക്. അദ്വൈത് ചന്ദന്‍റെയും അതുല്‍ കുല്‍ക്കര്‍ണിയുടെയും 'ലാല്‍ സിങ് ഛദ്ദ'. ടോം ഹാങ്ക്സ്‌ അവതരിപ്പിച്ച പ്രധാന കഥാപാത്രമായി എത്തുന്നത് ആമിര്‍ ഖാനാണ്, അക്കാദമിയുടെ ഇന്‍സ്‌റ്റഗ്രാം പേജില്‍ കുറിച്ചു.

താന്‍ ഹാങ്ക്‌സിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം സിനിമ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്തിടെ ആമിര്‍ പറഞ്ഞിരുന്നു. ആമിര്‍ ഖാന്‍ ഇന്ത്യയുടെ 'ജെയിംസ് കാമറൂണ്‍' എന്നാണ് സംവിധായകന്‍ സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗ്‌ ആമിറിനെ ടോം ഹാങ്ക്‌സിന് പരിചയപ്പെടുത്തിയത്. താരത്തിന്‍റെ 'ത്രീ ഇഡിയറ്റ്‌സ്‌' പല തവണ കണ്ടിട്ടുണ്ടെന്ന് ടോം ഹാങ്ക്‌സും മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

Also Read: 'കഴിഞ്ഞ 48 മണിക്കൂറായി ഉറങ്ങിയില്ല; ആദ്യ പ്രതികരണത്തിന് തിയേറ്ററുകള്‍ കയറി ഇറങ്ങും': ആമിര്‍ ഖാന്‍

For All Latest Updates

ABOUT THE AUTHOR

...view details