കേരളം

kerala

ETV Bharat / entertainment

Oruvattam Koodi Trailer | പ്രദർശനത്തിനൊരുങ്ങി 'ഒരുവട്ടം കൂടി' ; ട്രെയിലർ പുറത്ത് - ഒരുവട്ടം കൂടി Once Again

Oruvattam Koodi : സെന്തിൽ കൃഷ്‌ണ, മനോജ് നന്ദം, ശ്രീകാന്ത് മുരളി എന്നിവരാണ് 'ഒരുവട്ടം കൂടി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സെന്തിൽ കൃഷ്‌ണ  മനോജ് നന്ദം  ശ്രീകാന്ത് മുരളി  Oruvattam Koodi Trailer  Oruvattam Koodi  Oruvattam Koodi Trailer out  Oruvattam Koodi starring Senthil Krishna  ഒരുവട്ടം കൂടി Once Again പ്രദർശനത്തിനൊരുങ്ങുന്നു  ഒരുവട്ടം കൂടി Once Again  ഒരുവട്ടം കൂടി പ്രദർശനത്തിനൊരുങ്ങുന്നു
Oruvattam Koodi Trailer

By ETV Bharat Kerala Team

Published : Sep 10, 2023, 3:20 PM IST

ത്രീ ബെൽസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ സാബു ജെയിംസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരുവട്ടം കൂടി' (Once Again) എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. സെന്തിൽ കൃഷ്‌ണ, മനോജ് നന്ദം, ശ്രീകാന്ത് മുരളി, സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡോമിനിക്, ഊർമ്മിള മഹന്ത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവന്നു (Oruvattam Koodi Trailer).

സംവിധായകനായ സാബു ജെയിംസ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും ഗാനരചനയും നിർവഹിക്കുന്നത്. പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. കെ എസ് ചിത്ര, സുദീപ് കുമാർ എന്നിവർ ചേർന്നാണ് ആലാപനം. പ്രവീൺ ഇമ്മടിയാണ് പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത് പോൾ വർഗീസാണ്. സൗണ്ട് ഇഫക്‌ട് - അരുൺ രാമവർമ്മ, സൗണ്ട് മിക്‌സിംഗ് - അജിത്ത് എബ്രഹാം ജോർജ്, വിതരണം - സാഗാ ഇന്‍റർനാഷണൽ, പി ആർ ഒ - എ എസ് ദിനേശ്.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. പ്രശസ്‌ത ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, അജ്‌മൽ അമീർ, സെന്തിൽ കൃഷ്‌ണ, ശ്രീകാന്ത് മുരളി, മനോജ് നന്ദം, സിബി തോമസ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആയിരുന്നു ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന്‍റെ റിലീസ് (OruVattam Koodi First Look Poster).

READ MORE:Oruvattam Koodi First Look Poster 'ഒരുവട്ടം കൂടി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'ചാവേര്‍' പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ :കുഞ്ചാക്കോ ബോബനെ (Kunchacko Boban in Chaaver) കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന 'ചാവേര്‍' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ (Chaaver new poster) പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

READ MORE:Chaaver New Poster: 'നിങ്ങളുടെ ആത്മാവിനെ തളർത്താൻ ഒരുക്കിയ ചാവേര്‍'; പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

'ചാവേർ... നിങ്ങളുടെ പ്രിയപ്പെട്ട ആത്മാവിനെ തളർത്താൻ മനോഹരമായി രൂപകൽപ്പന ചെയ്‌ത ഒരു സിനിമാറ്റിക് അനുഭവം..!! ചാവേർ ഉടൻ തിയേറ്ററുകളില്‍ എത്തുന്നു..' എന്ന ഒരു കുറിപ്പിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. 'അജഗജാന്തരം', 'സ്വാതന്ത്ര്യം അർധരാത്രിയിൽ', എന്നീ സിനിമകള്‍ക്ക് ശേഷം വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവരുടെ നിർമാണത്തിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാവേർ'. ആന്‍റണി വര്‍ഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരാണ് ഒരു സ്ലോ പേസ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന 'ചാവേറി'ല്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details