കേരളം

kerala

ETV Bharat / entertainment

Oru Srilankan Sundari In Abu Dhabi Trailer Out| മലയാളത്തില്‍ ഒരു സംവിധായിക കൂടി, ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബിയുടെ ഓഡിയോ ട്രെയിലർ പുറത്തിറങ്ങി - കൃഷ്‌ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമ

Oru Srilankan Sundari In Abu Dhabi Trailer Out|യുവ സംവിധായിക കൃഷ്‌ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബിയുടെ ഓഡിയോ, ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു.

Oru Srilankan Sundari In Abu Dhabi Trailer Out  oru srilankan sundari in abu dhabi movie updates  oru srilankan sundari in abu dhabi movie  Oru Srilankan Sundari In Abu Dhabi malayalam movie  Oru Srilankan Sundari In Abu Dhabi latest movie  ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി  ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി ട്രെയിലർ പുറത്തിറങ്ങി  അനൂപ്‌ മേനോന്‍റെ പുതിയ ചിത്രം  കൃഷ്‌ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമ  ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി ട്രെയിലർ ലോഞ്ച്
Oru Srilankan Sundari In Abu Dhabi Trailer Out|

By ETV Bharat Kerala Team

Published : Oct 9, 2023, 10:19 PM IST

മലയാള സിനിമയ്‌ക്ക്‌ മറ്റൊരു സംവിധായിക കൂടി, ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബിയുടെ ട്രെയിലർ പുറത്തിറങ്ങി

എറണാകുളം: മൻഹർ സിനിമാസിന്‍റെ ബാനറിൽ കൃഷ്‌ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന അനൂപ് മേനോൻ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബിയുടെ ട്രെയിലർ ലോഞ്ചും ഓഡിയോ പ്രകാശനവും കഴിഞ്ഞദിവസം കൊച്ചി ഐഎംഎ ഹാളിൽ നടന്നു.(Oru Srilankan Sundari In Abu Dhabi Trailer Out) സംവിധായിക കൃഷ്‌ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാണവും രചനയും നിർവഹിക്കുന്നത്. ശ്രീലങ്കൻ സ്വദേശിയായ നായിക തന്‍റെ രണ്ടു കുട്ടികളുമായി അബുദാബിയിൽ ജീവിതം നയിക്കുന്നതാണ്‌ ചിത്രത്തിന്‍റെ കഥ.

നായികയുടെ രണ്ടു കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമയുടെ കഥ. ശ്രീലങ്കൻ വംശജരുടെ കഥ പറയുന്നതു കൊണ്ട്‌ തന്നെയാണ് ചിത്രത്തിന് ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന പേര് നൽകാൻ കാരണമായത്. നായക കഥാപാത്രമായി അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നുണ്ട്. മ്യൂസിക് വീഡിയോകളും ഷോർട്ട് ഫിലിമുകളും മാത്രം ചെയ്‌ത പരിചയവുമായി സിനിമ സംവിധാനം ചെയ്യാൻ എത്തിയപ്പോൾ നിരവധി വെല്ലുവിളികൾ നേരിട്ടതായി സംവിധായിക പറഞ്ഞു. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ച അഞ്ചുദിവസങ്ങൾക്കുള്ളിൽ തന്നെ സംവിധാന വഴികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചിരുന്നുവെന്നും അനൂപ് മേനോന്‍റെ പിന്തുണ കൊണ്ടാണ് സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും കൃഷ്‌ണ പ്രിയദർശൻ പറഞ്ഞു.

അനൂപ് മേനോൻ, പത്മരാജ് രതീഷ്, ശിവജി ഗുരുവായൂർ, ഡോക്‌ടർ രജിത് കുമാർ, ഡോക്‌ടർ അപർണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു സുപ്രധാന വേഷം സംവിധായകയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ടോപ് സിംഗർ ഫെയിം മേഘന സുമേഷ് ആണ് കുട്ടികളിലെ പ്രധാന താരം. അബുദാബി, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ABOUT THE AUTHOR

...view details